Ultimate magazine theme for WordPress.

പാ​ക്കി​സ്ഥാ​ന്‍ പ​രാ​മ​ര്‍​ശം ശ​രി​യാ​ണെ​ന്ന് തെ​ളി​യി​ക്കുക, അ​ല്ലെ​ങ്കി​ല്‍ മോ​ദി മാ​പ്പ് പ​റ‍​യ​ണം : കോ​ണ്‍​ഗ്ര​സ്

0

ന്യൂ​ഡ​ല്‍​ഹി: ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യെ ത​റ​പ​റ്റി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പാ​ക്കി​സ്ഥാ​ന്‍ നേ​താ​ക്ക​ളു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന പ്ര​സ്താ​വ​ന പി​ന്‍​വ​ലി​ച്ചു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മാ​പ്പു പ​റ​യ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്. ഇ​ന്നാം​ര​ഭി​ച്ച പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു സ​ഭ​ക​ളി​ലും കോ​ണ്‍​ഗ്ര​സ് നോ​ട്ടീ​സ് ന​ല്‍​കി.

ഗു​ജ​റാ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി​യി​ലാ​ണ് മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗ്, മു​ന്‍ ഉ​പ​രാ​ഷ്​ട്ര​പ​തി ഡോ. ​ഹ​മീ​ദ് അ​ന്‍​സാ​രി, പാ​ക് സ്ഥാ​ന​പ​തി, പാ​ക്കി​സ്ഥാ​ന്‍റെ മു​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി തു​ട​ങ്ങി​യ​വ​ര്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി എ​ന്ന് ന​രേ​ന്ദ്ര മോ​ദി ആ​രോ​പി​ച്ച​ത്. ഒ​ന്നെ​ങ്കി​ല്‍ പാ​ക്കി​സ്ഥാ​ന്‍ പ​രാ​മ​ര്‍​ശം ശ​രി​യാ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍ തെ​ളി​യി​ക്ക​ണം, അ​ല്ലെ​ങ്കി​ല്‍ പ്ര​സ്താ​വ​ന പി​ന്‍​വ​ലി​ച്ച്‌ മോ​ദി മാ​പ്പ് പ​റ‍​യ​ണ​മെ​ന്നും രാ​ജ്യ​സ​ഭ​യി​ലെ കോ​ണ്‍​ഗ്ര​സ് ഉ​പ​നേ​താ​വ് ആ​ന​ന്ദ് ശ​ര്‍​മ ആ​വ​ശ്യ​പ്പെ​ട്ടു.

Leave A Reply

Your email address will not be published.