Ultimate magazine theme for WordPress.

അക്കൗണ്ട്​ മരവിപ്പിക്കല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി

0

ന്യൂഡല്‍ഹി: ബാങ്ക്​ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക ടീസ്​റ്റ സെറ്റില്‍വാദ്​ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി.
2002 ലെ ഗുജറാത്ത്​ വര്‍ഗീയ കലാപത്തിനിരയായ ഗുല്‍ബര്‍ഗ്​ സൊസൈറ്റിയില്‍ സ്​മാരകം പണിയുന്നതിനായി പിരി​െച്ചടുത്ത 1.51 കോടി രൂപ ദുരുപയോഗം ചെയ്​തുവെന്ന പരാതി​െയ തുടര്‍ന്നായിരുന്നു ടീസ്​റ്റയുടെ ബാങ്ക്​ അക്കൗണ്ട്​ മരവിപ്പിച്ചത്​.
സുപ്രീം കോടതി ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര അധ്യക്ഷനായ ബെഞ്ചാണ്​ ടീസ്​റ്റയും ഭര്‍ത്താവ്​ ജാവേദ്​ ആനന്ദും ഇവരു​െട ​േനതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സബ്​റങ്​ ട്രസ്​റ്റ്​, സിറ്റിസണ്‍ ഫോര്‍ ജസ്​റ്റിസ്​ ആന്‍റ്​ പീസ്​ എന്നീ സംഘടനകളും നല്‍കിയ ഹരജികള്‍ തള്ളിയത്​.
2002 ​െല ഗുജറാത്ത്​ കലാപത്തിനിരയായവര്‍ക്ക്​ വേണ്ടി ടീസ്​റ്റയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനക്ക്​ അനധികൃത ഫണ്ട്​ ലഭിക്കുന്നുവെന്നാരോപിച്ച്‌​ ഗുജറാത്ത്​ ഹൈകോടതിയാണ്​ ബാങ്ക്​ അക്കൗണ്ട്​ മരവിപ്പിച്ചത്​. ഫണ്ട്​ തിരിമറി ആരോപണം വന്നതോടെ 2015ല്‍ സുപ്രീം കോടതിയും മരവിപ്പിച്ച അക്കൗണ്ടിലെ ഫണ്ടി​​െന്‍റ ഉറവിടത്തെ ചോദ്യം ചെയ്​തിരുന്നു.
ഗുല്‍ബെര്‍ഗ്​ സ്വ​േദശിയായ ഫിറോസ്​ ഖാന്‍ പാത്താനാണ്​ ഫണ്ട്​ ദുരുപയോഗത്തെ കുറിച്ച്‌​ പരാതി നല്‍കിയത്​. 69 പേര്‍ കൊല്ലപ്പെട്ട കലാപത്തില്‍ മരിച്ചവരു​െട സ്​മരണക്കായി മ്യൂസിയം പണിയാനാണ്​ ഫണ്ട്​ പരിവ്​ നടത്തിയതെന്നും എന്നാല്‍ ഫണ്ട്​ അതിന്​ ഉപയോഗിച്ചില്ലെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു.
ന്യൂഡല്‍ഹി: ബാങ്ക്​ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക ടീസ്​റ്റ സെറ്റില്‍വാദ്​ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി.
2002 ലെ ഗുജറാത്ത്​ വര്‍ഗീയ കലാപത്തിനിരയായ ഗുല്‍ബര്‍ഗ്​ സൊസൈറ്റിയില്‍ സ്​മാരകം പണിയുന്നതിനായി പിരി​െച്ചടുത്ത 1.51 കോടി രൂപ ദുരുപയോഗം ചെയ്​തുവെന്ന പരാതി​െയ തുടര്‍ന്നായിരുന്നു ടീസ്​റ്റയുടെ ബാങ്ക്​ അക്കൗണ്ട്​ മരവിപ്പിച്ചത്​.
സുപ്രീം കോടതി ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര അധ്യക്ഷനായ ബെഞ്ചാണ്​ ടീസ്​റ്റയും ഭര്‍ത്താവ്​ ജാവേദ്​ ആനന്ദും ഇവരു​െട ​േനതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സബ്​റങ്​ ട്രസ്​റ്റ്​, സിറ്റിസണ്‍ ഫോര്‍ ജസ്​റ്റിസ്​ ആന്‍റ്​ പീസ്​ എന്നീ സംഘടനകളും നല്‍കിയ ഹരജികള്‍ തള്ളിയത്​.

Leave A Reply

Your email address will not be published.