Ultimate magazine theme for WordPress.

ഇന്ത്യന്‍ വിപണിയില്‍ തരംഗമായി വോള്‍വോ XC60

0

വോള്‍വോ XC60 ഇന്ത്യയില്‍ അവതരിപ്പിച്ചു. വോള്‍വോയുടെ ഏറ്റവും പുതിയ എസ്പിഎ പ്ലാറ്റ്ഫോമിലാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്. ‘ഇന്‍സ്ക്രിപ്ഷന്‍’ എന്ന ഒരു വേരിയന്റില്‍ മാത്രമേ വോള്‍വോ XC60 ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകു. 55.90 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് പുതിയ വോള്‍വോ XC60 ലഭ്യമാവുക.
വീതിയേറിയ സെന്‍ട്രല്‍ എയര്‍ ഡാം, ചെത്തിയൊതുക്കിയ ഫ്രണ്ട് ബമ്ബര്‍ എന്നീ ഫീച്ചറുകളാണ് വാഹനത്തിന്റെ മുന്‍ഭാഗത്തെ മനോഹരമാക്കുന്നത്. വൈവിധ്യമാര്‍ന്ന എല്‍ഇഡി ടെയില്‍ ലാമ്ബുകളും റൂഫ് മൗണ്ടഡ് സ്പോയിലറും ക്രോം ഫിനിഷ് നേടിയ റിഫ്ലക്ടറുകളും ഡ്യുവല്‍ എക്സ്ഹോസ്റ്റ് പൈപ്പുകളുമാണ് പിന്‍ ഭാഗത്തെ ആകര്‍ഷണം.
1969സിസി ഫോര്‍ -സിലിണ്ടര്‍ ട്വിന്‍-ടര്‍ബ്ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 4,000 ആര്‍പിഎമ്മില്‍ 233 ബിഎച്ച്‌ പി കരുത്തും 1,750-2,250 ആര്‍പിഎമ്മില്‍ 480എന്‍ എം ടോര്‍ക്കുമാണ് എന്‍ജിന്‍ സൃഷ്ടിക്കുക. 8സ്പീഡ് ഗിയര്‍ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് വാഹനത്തിന് നല്‍കിയിട്ടുള്ളത്.
ബിഎംഡബ്ല്യു എക്സ് 3, ഔഡി Q5, മെര്‍സിഡീസ് – ബെന്‍സ് ജി എല്‍ സി , ജാഗ്വാര്‍ എഫ്-പെയ്സ്, വിപണിയിലേക്കെത്താന്‍ ഒരുങ്ങുന്ന ലെക്സസ് എന്‍ എക്സ് 300എച്ച്‌ എന്നീ കരുത്തന്മാരായിരിക്കും പുതിയ വോള്‍വോ XC60 യുടെ പ്രധാന എതിരാളികളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു‍.

Leave A Reply

Your email address will not be published.