Ultimate magazine theme for WordPress.

കാരറ്റ്​ ജ്യൂസ് കുടിക്കൂ; രോഗങ്ങളില്‍ നിന്നും രക്ഷനേടാം

0

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ കാരറ്റ്​ ജ്യൂസ്​ വിപണിയില്‍ ഏറെ പ്രിയപ്പെട്ടതാവുകയും കോടിക്കണക്കിന്​ രൂപയുടെ വ്യാപാരമായി മാറുകയും ചെയ്​തിട്ടുണ്ട്​. ഇത്​ പഴം പച്ചക്കറി വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും ഗുണം ചെയ്​തിട്ടുണ്ട്​. ഫ്രഷ്​ ജ്യൂസിനാണ്​ താല്‍പര്യക്കാര്‍ എന്നതിനാല്‍ അതിനുള്ള​ മെഷീന്‍ വിപണന മേഖലയും ശക്​തിപ്പെട്ടിട്ടുണ്ട്​. മറ്റ്​ പല മിക്​സഡ്​ ജ്യൂസുകളിലും കാരറ്റ്​ ചേരുവയാണ്​. രുചിക്കപ്പുറം ഒ​ട്ടേറെ ആരോഗ്യ ഗുണങ്ങളും കാരറ്റ്​ ജ്യൂസിനുണ്ട്​. കാരറ്റ്​ ജ്യൂസ്​ മറ്റ്​ പല ജ്യൂസുകള്‍ക്കും പകരം വെക്കാവുന്നതരത്തില്‍ പോഷക ഗു​ണങ്ങള്‍ ഏറെയുള്ളതാണ്​. ഇവ രോഗങ്ങളില്‍ നിന്ന്​ പ്രതിരോധമൊരുക്കുന്നു
കാരറ്റ്​ ജ്യൂസ്​ പോഷക ഗുണത്തിനപ്പുറം പല രോഗങ്ങളെയും ​പ്രതിരോധിക്കാന്‍ കഴിവുള്ളതാണ്​.
ഉദരാശയ കാന്‍സര്‍: കാന്‍സര്‍ പ്രതിരോധ ശേഷിയുള്ള ആന്‍റി ഒാക്​സിഡന്‍റ്​ ഘടകങ്ങളാല്‍ കാരറ്റ്​ സമ്ബന്നമാണ്​. കാരറ്റ്​ കഴിക്കുന്നത്​ ഉദരാശയ കാന്‍സറിനുള്ള സാധ്യത 26 ശതമാനം വരെ കുറക്കുന്നുവെന്നാണ്​ ഗവേഷകര്‍ പറയുന്നത്​. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.
രക്​താര്‍ബുദം: കാരറ്റ്​ ജ്യൂസിന്​ രക്​താര്‍ബുദ കോശങ്ങളെ ചുരുക്കാന്‍ സഹായിക്കുമെന്ന്​ ഒരു പഠനത്തില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.
സ്​തനാര്‍ബുദം: കാരറ്റ്​ ഒാറഞ്ച്​, വെള്ള, പര്‍പ്പിള്‍ നിറങ്ങളില്‍ വിളയുന്നുണ്ട്​. ഇവയിലെ കരോറ്റനോയ്​ഡ്​സ്​ എന്ന ഘടകം സ്​തനാര്‍ബുദ സാധ്യത ഏറെ കുറക്കുന്നു. സ്​തനാര്‍ബുദ രോഗികളില്‍ നടത്തിയ പഠനങ്ങളിലും ഇത്​ തെളിയിക്കപ്പെട്ടിട്ടുണ്ട്​. രക്​തത്തില്‍ കരോറ്റനോയ്​ഡിന്‍റെ അംശം വര്‍ധിച്ചതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്​. ഇത്​ വീണ്ടും കാന്‍സര്‍ വരാനുള്ള സാധ്യതയെ കുറക്കുന്നു. പ്രതിദിനം എട്ട്​ ഒൗണ്‍സ്​ വീതം കാരറ്റ്​ ജ്യുസ്​ തുടര്‍ച്ചയായി മൂന്നാഴ്​ച കഴിച്ചവരില്‍ ആയിരുന്നു പഠനം നടത്തിയത്​.
ശ്വാസംമുട്ടലും ആസ്​തമയും: കാരറ്റ്​ ജ്യുസില്‍ വിറ്റാമിന്‍ സിയുടെ അളവ്​ കൂടുതലാണ്​. ഇത്​ ശ്വാസകോശ സംബന്ധമായി ബാധിക്കുന്ന ശ്വാസംമുട്ടലിനും ആസ്​തമക്കുമുള്ള സാധ്യത കുറക്കുന്നു. കൊറിയയില്‍ നടത്തിയ പഠനത്തിലാണ്​ ഇക്കാര്യം തെളിയിച്ചത്​. കാരറ്റ്​ ജ്യൂസിലൂടെ ഒരേസമയം കരോട്ടിന്‍, പൊട്ടാസ്യം, വിറ്റാമിന്‍ എ, സി, തുടങ്ങി ഒന്നിലധികം പോഷക ഗുണം ലഭിക്കുന്നു.

Leave A Reply

Your email address will not be published.