Ultimate magazine theme for WordPress.

കുറിഞ്ഞി ഉദ്യാനം: ജനുവരി ആദ്യം വീണ്ടും ഉന്നതതല യോഗം

0

തിരുവനന്തപുരം: മൂന്നാറിലെ കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും ഉന്നതതല യോഗം വിളിച്ചു. ജനുവരി ആദ്യ ആഴ്ചയിലായിരിക്കും യോഗം. മൂന്നാറും കൊട്ടകമ്ബൂരും സന്ദര്‍ശിച്ച മന്ത്രിതലസംഘത്തിലെ അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഉദ്യാന സംരക്ഷണത്തിനുള്ള അടുത്ത നടപടി തീരുമാനിക്കും. മന്ത്രി ഇ.ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. മന്ത്രിതല സംഘത്തിന്റെ മൂന്നാര്‍ സന്ദര്‍ശനത്തോടെ കുറിഞ്ഞി ഉദ്യാന സംരക്ഷണത്തിനായുള്ള തങ്ങളുടെ ആദ്യ നീക്കം വിജയിച്ചതായാണ് റവന്യൂ വകുപ്പിന്റെ വിലയിരുത്തല്‍ . പാവപ്പെട്ടവരെ മുന്നില്‍ നിറുത്തി കൈയേറ്ര മാഫിയ നടത്തിയ നീക്കം പൊളിക്കാനായി . കുറിഞ്ഞിയില്‍ താമസക്കാരായ പാവപ്പെട്ട കൃഷിക്കാരെ ഒഴിപ്പിക്കില്ലെന്ന് ഉറപ്പ് കൊടുത്തതോടെ സര്‍വേ നടപടികളുമായി സഹകരിക്കാന്‍ അവര്‍ തയ്യാറായിട്ടുണ്ട് . ഇനി സര്‍വേ പൊളിക്കാനുള്ള കൈയേറ്ര മാഫിയയുടെ നീക്കം എങ്ങനെ മറികടക്കുമെന്നതാണ് പുതിയ വെല്ലുവിളി. ഇതിന് വേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗമെന്നാണ് അറിയുന്നത്.

അതേസമയം, പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘം ഇടുക്കിയിലെ നീലക്കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കും. ഈ മാസം പതിനെട്ടിന് മൂന്നാറിലെത്തുന്ന യു.ഡി.എഫ് നേതാക്കള്‍, അടുത്തദിവസം കൊട്ടാക്കമ്ബൂരിലും വട്ടവടയിലും പോകും.

Leave A Reply

Your email address will not be published.