Ultimate magazine theme for WordPress.

ദേശീയ മെഡിക്കല്‍ കമീഷന്‍ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

0

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ കമീഷന്‍ ബില്‍ 2017 ന്​ കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കി. നിലവിലുള്ള 1956 ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമം ഇതോടെ അടിമുടി മാറുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.

ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാഭ്യാസ രംഗം നിയന്ത്രിക്കുന്ന​ത്​ നിലവില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലാണ്​. മെഡിക്കല്‍ കോളജുകള്‍ക്ക്​ അക്രഡിറ്റേഷന്‍ നല്‍കുന്നതില്‍ വ്യാപക അഴിമതി നടക്കുന്നുണ്ടെന്ന വിമര്‍ശനത്തിനിടെയാണ്​ പുതിയ ബില്ലിന്​ അംഗീകാരം ലഭിച്ചത്​. ​

ആരോഗ്യവിദ്യാഭ്യാസ രംഗത്തെ അഴിമതി ഇല്ലാതാക്കുന്നതിനുവേണ്ടിയാണ്​ കമീഷന്‍ രൂപീകരിക്കുന്നത്​. അതിനായി മെഡിക്കല്‍ ബിരുദം, മാസ്​റ്റര്‍ ബിരുദം, കോളജുകളുടെ റേറ്റിങ്ങ്​, മെഡിക്കല്‍ രജിസ്​ട്രേഷനും ധാര്‍മികതയും എന്നിവ കൈകാര്യം ചെയ്യുന്നത്​ സ്വയംഭരണാധികാരമുള്ള നാലു ബോര്‍ഡുകളായിരിക്കും.

25 സ്​ഥിരാംഗങ്ങളും 11 പാര്‍ട്​ ടൈം അംഗങ്ങളുമാണ്​ കമീഷനിലുണ്ടാവുക. സ്​ഥിരാംഗങ്ങളില്‍ 16 മുതല്‍ 22 അംഗങ്ങള്‍ വരെയും പാര്‍ട്​ ടൈം അംഗങ്ങളില്‍ അഞ്ചു പേരും ഡോക്​ടര്‍മാരായിരിക്കണമെന്ന്​ വ്യവസ്​ഥയുണ്ട്​.

നിലവില്‍ എം.ബി.ബി.എസ്​ പൂര്‍ത്തിയാക്കിയവര്‍ക്ക്​ സ്​റ്റേറ്റ്​ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്​റ്റര്‍ ചെയ്​താല്‍ ഡോക്​ടറായി സേവനമനുഷ്​ഠിക്കാം. എന്നാല്‍ പുതിയ ബില്ലിലെ വ്യവസ്​ഥയനുസരിച്ച്‌​ ഡോക്​ടറായി സേവനമനുഷ്​ഠിക്കുന്നതിനും ബിരുദാനന്തര ബിരുദ പഠനത്തിനും നാഷണല്‍ ലൈസന്‍ഷിയേറ്റ്​ എക്​സാമിനേഷന്‍ പാസാകണം.

Leave A Reply

Your email address will not be published.