Ultimate magazine theme for WordPress.

‘ക്രിസ്മസിനുമുമ്പ് ക്ഷേമ പെന്‍ഷന്‍ വിതരണംചെയ്യും’- മന്ത്രി തോമസ് ഐസക്

0

തിരുവനന്തപുരം : ക്രിസ്മസിന് മുന്നോടിയായി വിവിധ ക്ഷേമ പെന്‍ഷന്‍ ഇനത്തില്‍ 1544 കോടി രൂപ വിതരണംചെയ്യും. 51 ലക്ഷത്തോളം പേര്‍ക്ക് കുടിശ്ശികയടക്കം പെന്‍ഷന്‍ ലഭിക്കും. ശനിയാഴ്ച മുതല്‍ പെന്‍ഷന്‍ വിതരണം തുടങ്ങും. ക്രിസ്മസിന് മുമ്ബുതന്നെ അര്‍ഹരുടെ കൈയില്‍ പെന്‍ഷന്‍ എത്തും. സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷനാണ് വിതരണംചെയ്യുന്നത്. ആഗസ്ത് വരെയുള്ള പെന്‍ഷന്‍ ഓണത്തിനുമുമ്ബ് വിതരണംചെയ്തിരുന്നു. ഇതില്‍ ആഗസ്തിലേത് മുന്‍കൂറായാണ് നല്‍കിയത്.ബാങ്ക് അക്കൌണ്ട് വഴി പെന്‍ഷന്‍ ആവശ്യപ്പെട്ടവര്‍ക്ക് അക്കൌണ്ടിലേക്കും അല്ലാത്തവര്‍ക്ക് പ്രാഥമിക സഹകരണ കാര്‍ഷിക സംഘങ്ങള്‍വഴി നേരിട്ടും തുക എത്തിക്കും. ശനിയാഴ്ച സഹകരണ സംഘങ്ങള്‍ വഴിയുള്ള പെന്‍ഷന്‍വിതരണം ആരംഭിക്കും. 20 ശതമാനം പേര്‍ക്ക് ശനിയാഴ്ചയും 20 ശതമാനംപേര്‍ക്ക് തിങ്കളാഴ്ചയും പെന്‍ഷന്‍ വിതരണംചെയ്യും. ബാക്കിയുള്ളവര്‍ക്ക് ചൊവ്വാഴ്ചയാണ് വിതരണം. ബാങ്ക് അക്കൌണ്ടുവഴിയുള്ള പെന്‍ഷന്‍വിതരണം 20, 21 തീയതികളില്‍ നടക്കും. അന്നുതന്നെ വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍നിന്നുള്ള പെന്‍ഷന്‍ കുടിശ്ശികയും വിതരണംചെയ്യും. കയര്‍, കൈത്തറി, ഖാദി, കശുവണ്ടി, ചുമട്, മത്സ്യമേഖലയടക്കം പരമ്ബരാഗതമേഖലയിലുള്ളവര്‍ക്കും ഈ ദിവസങ്ങളില്‍ പെന്‍ഷന്‍ നല്‍കും.ക്രിസ്മസ് പെന്‍ഷന്‍ വിതരണം കൂടിയാകുമ്ബോള്‍ ഒന്നരവര്‍ഷത്തിനുള്ളില്‍ 6172 കോടിയോളം രൂപയാണ് സാമൂഹ്യക്ഷേമ സുരക്ഷാപെന്‍ഷനുകള്‍ക്കായി നീക്കിവച്ചത്. പണഞെരുക്കം യാഥാര്‍ഥ്യമാണെങ്കിലും പാവങ്ങള്‍ക്കും അശരണര്‍ക്കും പരമ്ബരാഗത തൊഴിലാളികള്‍ക്കുമുള്ള ക്ഷേമപ്രവര്‍ത്തനങ്ങളിലും മുന്‍ഗണനകളിലും ഒരു കുറവും വരുത്തുകയില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് വ്യക്തമാക്കി.

Leave A Reply

Your email address will not be published.