Ultimate magazine theme for WordPress.

പത്താന്‍കോട്ട് ഭീകരക്രമണം : വീണ്ടും ആക്രമണ സൂചന,സുരക്ഷ ശക്തമാക്കി

0

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പത്താന്‍കോട്ട് ഭീകരാക്രമണത്തിന്‍റെ രണ്ടാം വര്‍ഷികത്തില്‍ വീണ്ടും ഇവിടെ ആക്രമണത്തിന് സാധ്യതയുണ്ടാകുമെന്ന് സുരക്ഷാ ഏജന്‍സികളുടെ നിര്‍ദ്ദേശം. ഇതോടെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതായി ദേശീയ സുരക്ഷാ ഏജന്‍സി വ്യക്തമാക്കി.സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ മൂന്ന് പാക്കിസ്ഥാന്‍ ബോട്ടുകള്‍ പിടിച്ചെടുത്തതിനു പിന്നാലെയാണ് ആയുധാരിയായ ആളെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ കണ്ടെത്തിയത്. കൂടാതെ പാക്കിസ്ഥാനിലെ ബാമിയാനില്‍ നിന്നെത്തിയ ആശങ്കയുളവാക്കുന്ന വയര്‍ലെസ് മെസേജും ഏജന്‍സിക്ക് ലഭിച്ചു. എന്നാല്‍ മെസേജ് പൂര്‍ത്തിയാകും മുമ്പ് വിച്ഛേദിക്കപ്പെട്ടു.ഭരണകാര്യ വക്താവില്‍ നിന്നും ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ലെന്നും വയര്‍ലെസ് സന്ദേശത്തില്‍ പറയുന്നു.പത്താന്‍കോട്ട് ആക്രമണം നടന്ന സ്ഥലത്തനുചുറ്റും 500 കിലോമീറ്റര്‍ ചുറ്റളവില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Leave A Reply

Your email address will not be published.