Ultimate magazine theme for WordPress.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മുങ്ങി ഓഹരി വിപണി കുതിക്കുന്നു

0

മുംബൈ: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മുങ്ങി ഓഹരി വിപണി കുതിക്കുന്നു. ബിജെപി നില മെച്ചപ്പെടുത്തിയതോടെ ഓഹരിവിപണി വീണ്ടും തിരിച്ച്‌ കയറി. രാവിലെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത് പോലെ ബിജെപിയ്ക്ക് സീറ്റുകള്‍ കിട്ടാതിരുന്നതോടെ വിപണി കുത്തനെ ഇടിഞ്ഞിരുന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് വ്യാപാരം ആരംഭിച്ച ഉടന്‍ 850 പോയന്‍റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 200 പോയന്‍റില്‍ അധികം നഷ്ടം നേരിട്ടു. സെന്‍സക്സ് രാവിലെ ഒരു ഘട്ടത്തില്‍ 32,595ലേക്കും നിഫ്റ്റി 10,074ലേക്കും താഴ്ന്നു. എന്നാല്‍ ബിജെപി നിലമെച്ചപ്പെടുത്തിയതിനെ തുടര്‍ന്ന് വിപണി ഉയര്‍ന്നു. സെന്‍സെക്സ് 45 പോയന്റും നിഫ്റ്റി 20 പോയന്റും ഉയര്‍ന്നു. തുടക്കത്തിലെ അനിശ്വിതത്വത്തിന് ശേഷം ബിജെപി നില മെച്ചപ്പെടുത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.