Ultimate magazine theme for WordPress.

പ്രീമിയര്‍ ലീഗ് : ഗോളടി റെക്കോര്‍ഡ് നേടി ലിവര്‍പൂള്‍

0

ക്ലോപ്പിനു സംഘത്തിനും പ്രീമിയര്‍ ലീഗില്‍ പുതിയ റെക്കോര്‍ഡ്. ഇന്നലെ ബൗണ്മൗത്തിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെയാണ് റെക്കോര്‍ഡ് ബുക്കില്‍ ലിവര്‍പൂള്‍ പേരു കുറിച്ചത്. ഇംഗ്ലണ്ടി ടോപ്പ് ഡിവിഷനില്‍ തുടര്‍ച്ചയായ നാലു എവേ മത്സരങ്ങളില്‍ മൂന്നോ അതിലധികമോ ഗോള്‍ അടിക്കുന്ന ആദ്യ ടീം എന്ന റെക്കോര്‍ഡാണ് ലിവര്‍പൂള്‍ ഇന്നലെയോടെ കുറിച്ചത്.വെസ്റ്റ് ഹാമിനെതിരെ നാലു ഗോളുകള്‍, സ്റ്റോക്ക് സിറ്റിക്കെതിരെ മൂന്നു ഗോളുകള്‍, ബ്രൈറ്റണെതിരെ അഞ്ചു ഗോളുകള്‍, ഇന്നലെ ബൗണ്മൗത്തിനെതിരെ നാലു ഗോളുകള്‍ എന്നിങ്ങനെയാണ് റെക്കോര്‍ഡിലേക്ക് ലിവര്‍പൂള്‍ അടിച്ച ഗോളുകള്‍.

Leave A Reply

Your email address will not be published.