Ultimate magazine theme for WordPress.

ലേലം 2 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും

0

ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപി വീണ്ടുമെത്തുന്നു. ലേലം 2 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്നു.സുരേഷ് ഗോപി സൂപ്പര്‍ താര പരിവേഷത്തില്‍ നില്‍ക്കവേ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ ചിത്രങ്ങളിലൊന്നാണ് ലേലം. രണ്‍ജി പണിക്കരുടെ സംവിധാനത്തില്‍ ജോഷി ഒരുക്കിയ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന് പലപ്പോഴായി പറഞ്ഞു കേട്ടിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ ലേലം 2 ഉറപ്പിച്ചു കഴിഞ്ഞു. ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപി വീണ്ടുമെത്തുന്ന ചിത്രത്തിന്റെ തിരക്കഥ രണ്‍ജി പണിക്കര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിതിന്‍ രണ്‍ജി പണിക്കരാണ് ലേലം 2 സംവിധാനം ചെയ്യുക. താന്‍ അടുത്തതായി ചെയ്യുന്നത് ഈ ചിത്രമാണെന്ന് നിതിനും വ്യക്തമാക്കിയിട്ടുണ്ട്.
ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ചോ അണിയറ പ്രവര്‍ത്തകരെ കുറിച്ചോ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ജനുവരിയില്‍ ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതിയിടുന്നത്.

Leave A Reply

Your email address will not be published.