Ultimate magazine theme for WordPress.

നടിയെ ആക്രമിച്ച കേസ്: പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരാകും

0

കൊച്ചി: പ്രമുഖ നടിയെ ആ​ക്ര​മി​ച്ച കേ​സി​ല്‍ പ്രതികള്‍ ഇന്ന് അ​ങ്ക​മാ​ലി കോ​ട​തി​യി​ല്‍ ഹാജരാകും.ന​ട​ന്‍ ദി​ലീ​പ്​ ഒ​ഴി​കെ​യുള്ള മറ്റു പ്ര​തി​കളാണ് ഇന്ന് വിചാരണയ്ക്കെത്തുന്നത്.ഷൂ​ട്ടി​ങ്ങു​ള്ള​തി​നാ​ല്‍ ചൊ​വ്വാ​ഴ്​​ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​നാ​കി​ല്ലെ​ന്ന്​ കാ​ണി​ച്ച്‌​ ദി​ലീപ്​ വെ​ള്ളി​യാ​ഴ്​​ച ന​ല്‍​കി​യ അ​പേ​ക്ഷ കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ദിലീപിന്‍റെ നി​ല​വി​ലെ ജാ​മ്യം തു​ട​രാ​ന്‍​ ന​ല്‍​കി​യ അ​പേ​ക്ഷ​യും കോ​ട​തി അ​നു​വ​ദി​ച്ചി​രു​ന്നു.ന​വം​ബ​ര്‍ 22ന്​ ​അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍ സ​മ​ര്‍​പ്പി​ച്ച അ​നു​ബന്ധ കു​റ്റ​പ​ത്രം കോ​ട​തി സ്വീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ്​ കേ​സി​ലെ 12 പ്ര​തി​ക​ള്‍​ക്കും കു​റ്റ​പത്രം വാ​യി​ച്ച്‌​ കേ​ള്‍​പ്പി​ക്കാ​ന്‍ കോ​ട​തി സ​മ​ന്‍​സ്​ അ​യ​ച്ച​ത്.

Leave A Reply

Your email address will not be published.