Ultimate magazine theme for WordPress.

പൊലീസ് കോണ്‍സ്റ്റബിള്‍ യോഗ്യത പ്ളസ്ടു ആക്കി ഉയര്‍ത്തി

0

തിരുവനന്തപുരം:പൊലീസ് കോണ്‍സ്റ്റബിള്‍ യോഗ്യത പത്താം ക്ളാസില്‍ നിന്ന്‍ പ്ളസ്ടു ആക്കി ഉയര്‍ത്തി സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പുറത്ത്.ഇതോടെ ഇനി എസ്‌എസ്‌എല്‍സി യോഗ്യത വച്ച്‌ പൊലീസ് കോണ്സ്റ്റബിളാകുവാന്‍ കഴിയില്ല. മറ്റ് ചില മാറ്റങ്ങളും റിക്രൂട്ട്മെന്‍റില്‍ വരുത്തിയിട്ടുണ്ട്.
നേരത്തെ കോണ്സ്റ്റബിളാകാനുള്ള കൂടിയ പ്രായം 25 വയസായിരുന്നു. ഇത് 26 ആക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഉയരം പുരുഷന്മാര്‍ക്ക് 167 സെന്‍റീമീറ്ററില്‍ നിന്നും 168 സെന്‍റീമീറ്ററാക്കി. വനിതകള്‍ക്ക്, 152 സെന്‍റീമീറ്ററില്‍ നിന്നും 157 സെന്‍റീമീറ്റര്‍ ആക്കി ഉയര്‍ത്തിയിട്ടുണ്ട്.പരിഷ്കരിച്ച യോഗ്യതകള്‍ ഉള്‍പ്പെടുത്തിയായിരിക്കും അടുത്ത പിഎസ് സി നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങുക.

Leave A Reply

Your email address will not be published.