Ultimate magazine theme for WordPress.

സര്‍ക്കാരിനെതിരെ വിമര്‍ശനം : ഡിജിപി ജേക്കബ് തോമസിന് സസ്പെന്‍ഷന്‍

0

തിരുവനന്തപുരം : സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തിയ ഡിജിപി ജേക്കബ് തോമസിന് സസ്പെന്‍ഷന്‍. കഴിഞ്ഞ ഒന്‍പതിന് തിരുവനന്തപുരം പ്രസ്ക്ലബില്‍ നടന്ന ചടങ്ങിലാണ് ജേക്കബ് തോമസ് സര്‍ക്കാരിനെതിരെ രൂക്ഷമായുള്ള വിമര്‍ശനം ഉന്നയിച്ചത്. കേരളത്തില്‍ അഴിമതിക്കാര്‍ ഐക്യത്തിലാണെന്നും അവര്‍ക്ക് അധികാരമുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു. എന്നാല്‍ നിയ്ക്ക് സസ്പെന്‍ഷന്‍ ഉത്തരവ് കിട്ടിയില്ലെന്നും എന്തിനാണ് തന്നെ സസ്പെന്റ് ചെയ്തതെന്ന് വ്യക്തമല്ലെന്നും ഉത്തരവ് കിട്ടിയതിന് ശേഷം പ്രതികരിക്കാമെന്നും ജേക്കബ് തോമസ് പറഞ്ഞു.

Leave A Reply

Your email address will not be published.