Ultimate magazine theme for WordPress.

മൂല്യം തിരിച്ചു പിടിച്ച് രൂപ

0

കഴിഞ്ഞ ദിവസത്തെ തളര്‍ച്ചയ്ക്കു മറുപടിയായി മൂല്യം തിരിച്ചു പിടിച്ച് രൂപ. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ ഇന്നലെ 20 പൈസയുടെ നേട്ടം കൈവരിച്ച്‌ 64.04ലെത്തി.
വാരാന്ത്യം 30 പൈസ നേട്ടത്തില്‍ 64.04ല്‍ വ്യാപാരം അവസാനിപ്പിച്ച രൂപ തിങ്കളാഴ്ച വൊട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ബി.ജെ.പി. പിന്നിലായതോടെ 20 പൈ ഇടിഞ്ഞ് 64.24ലെത്തിയിരുന്നു. പ്രാദേശിക വിപണികളുടെ കരുത്തുറ്റ തിരിച്ചു വരവാണ് രൂപയ്ക്കു നേട്ടമായത്. ഇരു വിപണികളും റെക്കോഡ് പ്രകടനമാണു നടത്തിയത്.
വിപണിയില്‍ ഡോളറിനു ആവശ്യകത കുറഞ്ഞതും രൂപയ്ക്കു ആശ്വാസമായി. വിദേശബാങ്കുകളും ഇറക്കുമതിക്കാരും വിപണിയില്‍ രൂപയ്ക്കായി നിലകൊണ്ടു. മറ്റു രാജ്യങ്ങളുടെ കറന്‍സികള്‍ ഡോളറിനുമേല്‍ നേട്ടമുണ്ടാക്കിയതും വിനിമയമൂല്യത്തില്‍ പ്രതിഫലിച്ചു.

Leave A Reply

Your email address will not be published.