Ultimate magazine theme for WordPress.

ഏകദിനത്തിലും വെസ്റ്റിന്‍ഡീസിനു മോശം തുടക്കം

0

ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെട്ടതിനു ശേഷം ഏകദിനത്തിലും വെസ്റ്റിന്‍ഡീസിനു മോശം തുടക്കം. ഇന്ന് നടന്ന ആദ്യ ഏകദിനത്തില്‍ ന്യൂസിലാണ്ട് വെസ്റ്റിന്‍ഡീസിനെതിരെ 5 വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 248/9 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. ലക്ഷ്യം 24 പന്തുകള്‍ ബാക്കി നില്‍ക്കെ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ ന്യൂസിലാണ്ട് മറികടന്നു. ജോര്‍ജ്ജ് വര്‍ക്കര്‍ ന്യൂസിലാണ്ടിനായി അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ കോളിന്‍ മുണ്‍റോയ്ക്ക് തന്റെ അര്‍ദ്ധ ശതകം ഒരു റണ്‍സിനു നഷ്ടമായി. റോസ് ടെയിലര്‍ 49 റണ്‍സ് നേടി പുറത്താകാതെ നിന്നു.

Leave A Reply

Your email address will not be published.