Ultimate magazine theme for WordPress.

ന്യൂ മോഡല്‍ InFocus Vision 3 വിപണിയില്‍

0

ഇന്‍ഫോക്കസിന്റെ ഏറ്റവും പുതിയ മോഡലായ InFocus Vision 3 വിപണിയില്‍ എത്തി .ഒരു ബഡ്ജെക്‌ട് സ്മാര്‍ട്ട് ഫോണിനു വേണ്ട എല്ലാത്തരം സവിശേഷതകളും ഈ പുതിയ ഇന്‍ഫോക്കസ് മോഡലുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു .5.7 ഇഞ്ചിന്റെ ഡിസ്പ്ലേയാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .ഇതിന്റെ സവിശേഷതകളില്‍ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമെറകളാണ് .ഒരു ചെറിയ ബഡ്ജെക്ടില്‍ ഡ്യൂവല്‍ ക്യാമെറകള്‍ സഹിതമാണ് InFocus Vision 3 കാഴ്ചവെക്കുന്നത് .13 5 മെഗാപിക്സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമെറകളാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .അതുകൂടാതെ 8 മെഗാപിക്സലിന്റെ സെല്‍ഫി ഷൂട്ടര്‍ ക്യാമെറകളും ഇതിനുണ്ട് .
1.3GHz MTK 6737H പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം . Android Nougat ഓ എസ് ആണുള്ളത് .4,000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട് .ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍ ഇത് ലഭ്യമാകുന്നു .ഇതിന്റെ വിപണിയിലെ വിലവരുന്നത് 6999 രൂപയാണ് .

Leave A Reply

Your email address will not be published.