Ultimate magazine theme for WordPress.

അമേരിക്കയില്‍ നികുതിപരിഷ്കരണ ബില്‍ പാസാക്കി

0

വാഷിംഗ്ടണ്‍: അമേരിക്കയിലെ നികുതിപരിഷ്കരണ ബില്‍ സെനറ്റ് പാസാക്കി.സെനറ്റില്‍ 48നെതിരെ 51 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം നടക്കുന്ന സുപ്രധാന നിയമനിര്‍മ്മാണമാണിത്. ബില്ലിന് നേരത്തെ ജനപ്രതിനിധി സഭ അംഗീകാരം നല്‍കിയിരുന്നു. റിപ്പബ്ലിക്കന്‍ കക്ഷിക്ക് നേരിയ ഭൂരിപക്ഷമുള്ളതിനാല്‍ തലനാരിഴയ്ക്കാണ് ബില്‍ കരകയറിയത്. ബുധനാഴ്ച പുലര്‍ച്ചെയാണ് ബില്ലിന് സെനറ്റ് അംഗീകാരം നല്‍കിയത്.മൂന്ന് പതിറ്റാണ്ടിനു ശേഷമാണ് ഇത്രയും വലിയയൊരുൃ പരിഷ്കരണം നികുതി ഘടനയില്‍ വരുന്നത്. കോര്‍പറേറ്റുകളും കുടുംബങ്ങളും അടക്കം നികുതി പരിധിയില്‍ വരുന്ന എല്ലാ വിഭാഗങ്ങള്‍ക്കും അവരുടെ വരുമാന നികുതിയില്‍ അടുത്ത വര്‍ഷം മുതല്‍ ഇളവ് വരുന്നതാണ് ബില്‍.

Leave A Reply

Your email address will not be published.