Ultimate magazine theme for WordPress.

നികുതി വെട്ടിപ്പ് കേസ് : സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

0

തിരുവനന്തപുരം:നികുതി വെട്ടിപ്പ് കേസില്‍ എംപിയും നടനുമായ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.വ്യാജവാഹന രജിസ്ട്രേഷന്‍ കേസിലാണ് സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്.വ്യാ​ജ​രേ​ഖ ച​മ​ച്ച്‌ വാ​ഹ​നം ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​ലൂ​ടെ സംസ്ഥാന സര്‍ക്കാരിനെ ക​ബ​ളി​പ്പി​ച്ച്‌ നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നത്.അതേസമയം കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സുരേഷ് ഗോപി സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ്. മൂന്നാഴ്ചത്തേക്കാണു സുരേഷ് ഗോപിയുടെ അറസ്റ്റ് തടഞ്ഞിരിക്കുന്നത്.

Leave A Reply

Your email address will not be published.