Ultimate magazine theme for WordPress.

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ അവതാരകന് ജീവപര്യന്തം

0

ന്യൂഡല്‍ഹി:വളരെ നാടകീയമായ കൊലപാതക പരമ്പരയ്ക് തിരശീല വീണു.ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ കോടതി അവതാരകന് ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ചു.ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ സീരിയല്‍ നിര്‍മ്മാതാവും അവതാരകനുമായ ഷുഐബ് ഇല്യാസിക്കാണ് ജീവപര്യന്തം തടവ്. ഒരുകാലത്ത് ടെലിവിഷനില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ഇന്ത്യാസ് മോസ്റ്റ് വാണ്ടട് എന്ന ക്രൈം ഷോയുടെ അവതാരകനും നിര്‍മ്മാതാവുമായിരുന്നു ഇല്യാസി.
2000 ജനുവരി 11നാണ് ഇല്യാസിയുടെ ഭാര്യ അഞ്ജു കത്തികുത്തേറ്റ് മരിച്ചത്.ഗുരുതരമായ നിലയിലായിരുന്നു അഞ്ജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയ ഏതാനും മിനിട്ടിനുള്ളില്‍ അഞ്ജു മരിക്കുകയും ചെയ്തു. തുടര്‍ന്ന് അഞ്ജുവിന്‍റെ മാതാവും സഹോദരിയും ഇല്യാസിക്കെതിരെ പരാതി നല്‍കുകയായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ഇല്യാസി ഭാര്യയെ നിരന്തരം ദ്രോഹിച്ചതായി പരാതിയില്‍ പറഞ്ഞിരുന്നു.എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ കൊലപാതകത്തില്‍ ഇല്യാസിക്ക് പങ്കുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. പോലീസിന്റെ കണ്ടെത്തലുകള്‍ കോടതി ശരിവെച്ചിരുന്നു. തുടര്‍ന്നാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.