Ultimate magazine theme for WordPress.

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശ്ശിക : സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം

0

തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശ്ശിക വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.അഞ്ചു മാസമായി പെന്‍ഷന്‍ മുടങ്ങിക്കിടക്കുകയാണ്. പെന്‍ഷന്‍കാരില്‍ ഏറെപ്പേരും വയോവൃദ്ധരും പലവിധത്തിലുള്ള രോഗങ്ങള്‍ക്ക് അടിപ്പെട്ടവരുമാണ്. മറ്റു വരുമാനമില്ലാതെ ഇവരുടെ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്. മരുന്ന് വാങ്ങാനുള്ള കാശ് പോലുമില്ലാതെ വിഷമിക്കുകയാണവര്‍. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപരോധം നടത്താന്‍ വന്ന പെന്‍ഷന്‍കാരുടെ ദയനീയാവസ്ഥ എല്ലാവരും കണ്ടതാണ്. ഇതൊരു മാനുഷിക പ്രശ്നമായി എടുത്ത് സ്ഥായിയായ ഒരു പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്.

Leave A Reply

Your email address will not be published.