Ultimate magazine theme for WordPress.

മഞ്ഞപ്പടയ്ക്കു വീണ്ടുമങ്കം : ചെന്നൈ-ബ്ലാസ്റ്റേഴ്‌സ് പോരാട്ടം വെള്ളിയാഴ്ച

0

ചെന്നൈ:ഐഎസ്എല്ലില്‍ കേരളത്തിന്റെ സ്വന്തം മഞ്ഞപ്പടയ്ക്കു വീണ്ടുമങ്കം. വെള്ളിയാഴ്ച രാത്രി എട്ടിനു നടക്കുന്ന എവേ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. സീസണില്‍ ബ്ലാസ്റ്റേഴസിന്റെ അഞ്ചാമത്തെ മല്‍സരമാണ് വെള്ളിയാഴ്ച്ചത്തേത്.ആദ്യ നാലു മല്‍സരങ്ങളിലും വിജയത്തിന്റെ അക്കൗണ്ട് തുറക്കാന്‍ സാധിക്കാതിരുന്ന മഞ്ഞപ്പട അഞ്ചാംറൗണ്ടില്‍ ഇതിനു അറുതിയിട്ടിരുന്നു. കഴി‍ഞ്ഞ വെള്ളിയാഴ്ച ഹോംഗ്രൗണ്ടായ കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്. ഈ വിജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് മറ്റൊരു വെള്ളിയാഴ്ച രണ്ടാം ജയം മോഹിച്ചാണ് മഞ്ഞപ്പട സൂപ്പര്‍ മച്ചാന്‍സിന്റെ തട്ടകത്തിലെത്തുന്നത്. പോയിന്‍റ് പട്ടികയില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.

Leave A Reply

Your email address will not be published.