Ultimate magazine theme for WordPress.

കുഞ്ഞ് ഹൃദയങ്ങള്‍ക്ക് സംരക്ഷണമേകാന്‍ ആരോഗ്യ വകുപ്പിന്‍റെ തീവ്ര പദ്ധതി

0

തിരുവനന്തപുരം: ഹൃദ്രോഗങ്ങളില്‍ നിന്നും കുഞ്ഞ് ഹൃദയങ്ങളെ സംരക്ഷിച്ചെടുക്കാന്‍ ആരോഗ്യ വകുപ്പിന്റെ തീവ്ര പദ്ധതി.മെഡിക്കല്‍ കോളജ് എസ്.എ.ടി. ആശുപത്രി പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ തീവ്ര പദ്ധതി നടപ്പിലാക്കി വരുന്നു. കുട്ടികള്‍ക്കുണ്ടാകുന്ന ഹൃദ്രോഗങ്ങള്‍ വളരെ നേരത്തെ കണ്ടുപിടിച്ച്‌ ചികിത്സിക്കുകയും ആവശ്യമെങ്കില്‍ സങ്കീര്‍ണ ഹൃദയ ശസ്ത്രക്രിയകള്‍ പോലും ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം വിപുലീകരിക്കുന്നത്.
2007ല്‍ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം സ്ഥാപിച്ചെങ്കിലും ഇത്രയും വര്‍ഷമായിട്ടും ഒരു പ്രൊഫസറും അസിസ്റ്റന്റ് പ്രൊഫസറും മാത്രമാണുണ്ടായിരുന്നത്. അതില്‍ പ്രൊഫസര്‍ വിരമിക്കുകയും ചെയ്തു. ജീവനക്കാരുടെ അഭാവം ചികിത്സിയ്ക്കെത്തുന്നവരെ കാര്യമായി ബാധിക്കുന്നുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദേശ പ്രകാരം പീഡിയാട്രിക് കാര്‍യോളജി വിഭാഗത്തില്‍ പുതുതായി 13 തസ്തികകള്‍ സൃഷ്ടിച്ചു.ഒരു അസോ. പ്രൊഫസര്‍, ഒരു അസി. പ്രൊഫസര്‍, അഞ്ച് സ്റ്റാഫ് നഴ്സ്, രണ്ട് കാത്ത് ലാബ് ടെക്നീഷ്യന്‍സ്, ഒരു ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്, ഒരു ഓഫീസ് അറ്റന്റര്‍, രണ്ട് അറ്റന്റര്‍ ഗ്രേഡ്2 എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിച്ചത്.കുട്ടികളുടെ ഹൃദയസംബന്ധമായ രോഗങ്ങള്‍ ഓപ്പറേഷന്‍ കൂടാതെ ചികിത്സിക്കാനായുള്ള ആറു കോടി രൂപയുടെ കാത്ത് ലാബ് മാര്‍ച്ച്‌ മാസത്തോടെ എസ്.എ.ടി.യില്‍ പ്രവര്‍ത്തനസജ്ജമാകുന്നതാണ്. ഹൃദയത്തിലെ സുഷിരങ്ങള്‍ അടയ്ക്കുക, ചുരുങ്ങിയ വാല്‍വുകള്‍ പൂര്‍വസ്ഥിതിയിലാക്കുക, നവജാത ശിശുക്കളുടെ ജീവന്‍ രക്ഷിക്കാനുതകുന്ന ബലൂണ്‍ ഏട്രിയല്‍ സെപ്റ്റോസ്റ്റമി എന്നിവയൊക്കെ ചെയ്യാന്‍ ഈ കാത്ത് ലാബിലൂടെ കഴിയും. കൃത്യമായ ഹൃദ് രോഗ നിര്‍ണയത്തിനായി 82 ലക്ഷം മുടക്കി എക്കോ കാര്‍ഡിയോഗ്രാഫി മെഷീന്‍ നേരത്തെ സ്ഥാപിച്ചിരുന്നു.

Leave A Reply

Your email address will not be published.