Ultimate magazine theme for WordPress.

കാലിത്തീറ്റ അഴിമതിക്കേസില്‍ വിധി ഇന്ന്

0

റാഞ്ചി: കാലിത്തീറ്റ അഴിമതിക്കേസില്‍ ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലുപ്രസാദ് യാദവിന്റെ വിധി ഇന്നറിയാം. 900 കോടി രൂപയുടെ അഴിമതി ആരോപണത്തിലാണ് സിബിഐ പ്രത്യേക കോടതി വിധി പറയുക. ലാലുവിനെതിരായ ആറ് കേസുകളില്‍ ഒന്നാണ് കാലിത്തീറ്റ അഴിമതി കേസ്. എന്നാല്‍ ടുജി സ്പെക്‌ട്രം, ആദര്‍ശ് ഫ്ലാറ്റ്, കേസുകളില്‍ സംഭവിച്ചതുപോലെ തനിക്കും നീതി കിട്ടുമെന്ന് യാദവ് പ്രതികരിച്ചു.
ജാര്‍ഖണ്ഡിലെ റാഞ്ചി സി.ബി.ഐ കോടതിയാണ് കേസിന്റെ വിധി പറയുന്നത്. സി.ബി.ഐ ജഡ്ജ് ശിവ്പാല്‍ സിങാണ് ഈ കേസില്‍ വിധി പറയുന്നത്. ലാലുവും ജഗന്നാഥ് മിശ്രയും ഉള്‍പ്പെടെ 38 പേരാണ് കേസില്‍ പ്രതിപ്പട്ടികയിലുള്ളത്.

Leave A Reply

Your email address will not be published.