Ultimate magazine theme for WordPress.

എല്‍ ക്ലാസിക്കോ : റയലും ബാഴ്സയും ഇന്നിറങ്ങും

0

എല്‍ ക്ലാസിക്കോയില്‍ റയലും ബാഴ്സയും ഇന്നിറങ്ങും. റയലിന്റെ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവില്‍ ബാഴ്സ ഇറങ്ങുമ്ബോള്‍ ലോകമെമ്ബാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്ക് അതൊരു ആവേശ കാഴ്ചയാവും. സീസണിലെ തുടക്കത്തിലേറ്റ തിരിച്ചടികള്‍ക്ക് ശേഷം ഫോം വീണ്ടെടുത്ത സിദാന്റെ സംഘം ഇതുവരെ തോല്‍വി അറിയാത്ത ബാഴ്സയെയാണ് നേരിടാനിറങ്ങുന്നത്. ഇന്ന് തോല്‍വി വഴങ്ങിയാല്‍ കിരീട പോരാട്ടത്തില്‍ സാധ്യതകള്‍ തീര്‍ത്തും മങ്ങുമെന്ന് ഉറപ്പുള്ള മാഡ്രിഡ് അതുകൊണ്ടു തന്നെ എന്ത് വില കൊടുത്തും ജയിക്കാന്‍ തീരുമാനിച്ചു തന്നെയാവും ഇറങ്ങുക. ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് 5.30 നാണ് മത്സരം കിക്കോഫ്.

പോയിന്റ് ടേബിളില്‍ ബാഴ്സക്ക് 11 പോയിന്റ് പിറകിലാണ് റയലിന്റെ സ്ഥാനം. ഒരു മത്സരം റയല്‍ കുറച്ചാണ് കളിച്ചതെങ്കിലും ഇന്ന് തോറ്റാല്‍ അത് 14 പോയിന്റായി വര്‍ധിക്കും. അതില്‍ നിന്ന് തിരിച്ചു വന്ന് ല ലിഗ നേടുക എന്നത് തീര്‍ത്തും പ്രയാസകരമാവുമെന്ന് റയലിന് ഉറപ്പാണ്. അവസാനം ഇരു ടീമുകളും ഏറ്റു മുട്ടിയ സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലിലെ ഇരു പാദങ്ങളിലുമായി റയല്‍ ജയിച്ചിട്ടുണ്ടെങ്കിലും അതിന് ശേഷം ഫോം വീണ്ടെടുത്ത ബാഴ്സ ഫോമില്‍ ഏറെ മുന്നിലാണ്. ലോക ഫുട്ബോളിലെ വമ്ബന്മാരായ മെസ്സിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുമ്ബോള്‍ ഇരു ടീമുകളുടെയും പ്രതീക്ഷയും ഇരുവരിലുമാണ്. ഏതു മത്സരങ്ങളും സ്വന്തം കഴിവില്‍ മാറ്റി മറിക്കാന്‍ കഴിവുള്ള ഇരുവരും ഫോമിലേക്കുയര്‍ന്നാല്‍ അത് ഫുട്ബോള്‍ പ്രേമികള്‍ക്ക് ഓര്‍ത്തുവെക്കാന്‍ ഉള്ള മറ്റൊരു ക്ലാസ്സികാവും സമ്മാനിക്കുക. കഴിഞ്ഞ സീസണില്‍ ബെര്‍ണാബുവില്‍ 2-3 ന് ബാഴ്സകായിരുന്നു ജയം. അന്നും വിജയ ഗോള്‍ നേടിയത് മെസ്സി.ബാഴ്സ നിരയില്‍ ഇന്ന് ജോര്‍ഡി ആല്‍ബയും സാമുവല്‍ ഉംറ്റിറ്റിയും ഉണ്ടാവില്ല. അല്‍കാസറും ഡിലോഫോയും പരിക്ക് കാരണം കളിക്കില്ല. റയല്‍ നിരയില്‍ ഗരേത് ബെയ്ല്‍ പരിക്ക് മാറി എത്തിയിട്ടുണ്ടെങ്കിലും ആദ്യ ഇലവനില്‍ കളിക്കാനുള്ള സാധ്യത കുറവാണ്.

Leave A Reply

Your email address will not be published.