Ultimate magazine theme for WordPress.

കുല്‍ഭൂഷണ്‍ വിഷയം : പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്‍ ലോക്സഭ നിര്‍ത്തിവച്ചു

0

ന്യൂഡല്‍ഹി: ചാരപ്രവര്‍ത്തനം ആരോപിച്ച്‌ പാക്കിസ്ഥാന്‍ വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്‍റെ ബന്ധുക്കളെ പാക്കിസ്ഥാന്‍ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ പ്രതിപക്ഷ ബഹളം.വിഷയത്തില്‍ അടിയന്തര പ്രമേയമാവശ്യപ്പെട്ട് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് അനുമതി നല്‍കാതിരുന്നതിനേത്തുടര്‍ന്നാണ് പ്രതിപക്ഷം ബഹളം വച്ചത്. പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ സഭ 12 മണിവരെ നിര്‍ത്തിവച്ചു. വിഷയം പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും വ്യാഴാഴ്ച വിശദീകരിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേരത്തെ അറിയിച്ചിരുന്നു.

Leave A Reply

Your email address will not be published.