Ultimate magazine theme for WordPress.

സ്ട്രീറ്റ്ലൈറ്റ്സ് ജനുവരി 26ന് തിയറ്ററുകളിലെത്തും

0

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സ്ട്രീറ്റ്ലൈറ്റ്സ്. ക്യാമറാമാനായിരുന്ന ശ്യാം ദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സ്ട്രീറ്റ്ലൈറ്റ്സ് ജനുവരി 26ന് തിയറ്ററുകളിലെത്തുമെന്ന് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി നേരത്തേ അറിയിച്ചിട്ടുണ്ട്.മമ്മൂട്ടി ജെയിംസ് എന്ന സ്റ്റൈലിഷ് പൊലീസ് ഓഫിസറായി എത്തുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് പതിപ്പിലും ചിത്രം എത്തും. മലയാളം, തമിഴ്, തെലുങ്ക് പതിപ്പുകള്‍ ഒരേ ദിവസം റിലീസ് ചെയ്യാനാണ് തീരുമാനം. പ്ലേ ഹൗസ് മോഷന്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്സ്.നിരവധി മലയാള സിനിമകള്‍ക്കും തമിഴ് സിനിമകള്‍ക്കും ക്യാമറ ചലിപ്പിച്ച ഷാംദത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉത്തമവില്ലന്‍ ,വിശ്വരൂപം 2 തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചത് ഷാംദത്തായിരുന്നു. സ്റ്റൈലിഷ് എന്റര്‍ടൈയിന്മെന്റാണ് ചിത്രം. ചിത്രത്തിന്റെ തിരക്കഥ കണ്ടതിന് ശേഷമാണ് മെഗാ സ്റ്റാര്‍ ഈ ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനമെടുത്തത്. അതീവ താല്‍പര്യത്തോടെയാണ് അദ്ദേഹം ഈ സിനിമയെ സമീപിച്ചതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

Leave A Reply

Your email address will not be published.