Ultimate magazine theme for WordPress.

പാക് പരാമര്‍ശം: അരുണ്‍ ജയ്റ്റ്ലിയെ പരിഹസിച്ച്‌ രാഹുല്‍ ഗാന്ധി

0

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പാക് പരാമര്‍ശത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയെ പരിഹസിച്ച്‌ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി പറഞ്ഞത് രാജ്യത്തെ ഓര്‍മിപ്പിച്ചതിന് അരുണ്‍ ജയ്റ്റ്ലിക്ക് നന്ദിയെന്നായിരുന്നു രാഹുലിന്‍റെ പരിഹാസം.ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു മോദിയുടെ ആരോപണം. എന്നാല്‍ പ്രധാനമന്ത്രി പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നതെന്ന് മന്‍മോഹന്‍ സിംഗ് വിശദീകരിച്ചിരുന്നു.”മോദി തന്റെ പ്രസംഗത്തിനിടെ മന്‍മോഹന്‍ സിംഗിന്റേയോ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടേയോ ദേശസ്നേഹത്തെ ചോദ്യം ചെയ്തിട്ടില്ല. അത്തരത്തിലുള്ള പ്രചരണങ്ങള്‍ തെറ്റാണ്. ഈ നേതാക്കള്‍ക്ക് ഉയര്‍ന്ന പരിഗണനയാണ് നല്‍കുന്നത്. രാജ്യത്തോടുള്ള അവരുടെ പ്രതിബദ്ധതയിലും ആര്‍ക്കും സംശയമില്ലെന്നുമായിരുന്നു ജയ്റ്റിലിയുടെ വിമര്‍ശനം. ജയ്റ്റ്ലിയുടെ വിശദീകരണം തൃപ്തികരമാണെന്നും സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങളില്‍ നിന്ന് പിന്മാറുന്നതായും രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കിയതോടെ വിവാദങ്ങള്‍ അവസാനിച്ചു എന്നായിരുന്നു വിലയിരുത്തല്‍.

Leave A Reply

Your email address will not be published.