Ultimate magazine theme for WordPress.

അലിസ്റ്റര്‍ കുക്ക് തകര്‍ക്കുന്നു : മികച്ച സ്കോറുമായി ഇംഗ്ലണ്ട് മുന്നോട്ട്

0

തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് അലിസ്റ്റര്‍ കുക്ക് ബാറ്റിലൂടെ മറുപടി നല്‍കിയപ്പോള്‍ ഇംഗ്ലണ്ടിനു മികച്ച സ്കോര്‍. നിലവില്‍ 33 റണ്‍സ് ലീഡുമായി ചായയ്ക്ക് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 360/6 എന്ന നിലയിലാണ്. പരമ്പരയില്‍ ആദ്യമായി ഫോം കണ്ടെത്തിയ കുക്കിന്റെ മികവിലാണ് ഇംഗ്ലണ്ട് മുന്നേറുന്നത്. 173 റണ്‍സ് നേടിയ കുക്കിനു പിന്തുണയായി ക്രിസ് വോക്സ് ആണ് ക്രീസില്‍. വോക്സ് 26 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുന്നു.
ഓസ്ട്രേലിയയ്ക്കായി നഥാന്‍ ലയണ്‍ മൂന്നും ജോഷ് ഹാസല്‍വുഡ് രണ്ടും വിക്കറ്റ് നേടി. പാറ്റ് കമ്മിന്‍സും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.