Ultimate magazine theme for WordPress.

വി​ദ്യാ​ഭ്യാ​സ വാ​യ്പകള്‍ പി​ന്‍വ​ലിക്കാനൊരുങ്ങി പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ള്‍

0

വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ള്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ള്‍ ഒ​രു​ങ്ങു​ന്നു. വ​ന്‍കി​ട ലോ​ണു​ക​ള്‍ ക​ഴി​ഞ്ഞാ​ല്‍ തി​രി​ച്ച​ട​വ് ഏ​റ്റ​വും കു​റ​ഞ്ഞി​രി​ക്കു​ന്ന​ത് വി​ദ്യാ​ഭ്യാ​സ ലോ​ണു​ക​ള്‍​ക്കാ​ണ്.
ഇ​തി​നെ​ത്തു​ട​ര്‍ന്നാ​ണ് ഈ ​ലോ​ണു​ക​ളി​ല്‍ കൂ​ടു​ത​ല്‍ ക​ര്‍ശ​ന നി​ബ​ന്ധ​ന​ക​ള്‍ ഏ​ര്‍പ്പെ​ടു​ത്താ​നും പി​ന്നീ​ട് മേ​ഖ​ല​യി​ല്‍ നി​ന്ന് പി​ന്‍വ​ലി​യാ​നും ബാ​ങ്കു​ക​ള്‍ തീ​രു​മാ​നം എ​ടു​ത്തി​രി​ക്കു​ന്ന​ത്. തി​രി​ച്ച​ട​വ് ഉ​റ​പ്പാ​ക്കു​ന്ന സാ​മ്ബ​ത്തി​ക സ്ഥി​തി കൂ​ടി പ​രി​ഗ​ണി​ച്ചു​വേ​ണം ഇ​നി വാ​യ്പ ന​ല്‍കാ​ന്‍ എ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ മാ​നെ​ജ​ര്‍മാ​ര്‍ക്ക് നി​ര്‍​ദേ​ശം ന​ല്‍കി​ക​ഴി​ഞ്ഞു.
2015 മാ​ര്‍ച്ചി​നും 2017 മാ​ര്‍ച്ചി​നും ഇ​ട​യി​ലെ ക​ണ​ക്കു​പ്ര​കാ​രം 47 ശ​ത​മാ​നം പേ​രും വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​ത്ത​വ​രാ​ണ്. വി​ദ്യാ​ഭ്യാ​സ വാ​യ്പ വാ​ങ്ങി എ​ന്‍ജി​നി​യ​റി​ങ്, എം​ബി​എ പോ​ലു​ള്ള കോ​ഴ്​സു​ക​ള്‍ പ​ഠി​ച്ച​വ​രി​ല്‍ പ​ല​ര്‍ക്കും മി​ക​ച്ച ജോ​ലി​കി​ട്ടാ​ത്ത​താ​ണ് കി​ട്ടാ​ക്ക​ടം വ​ര്‍ധി​ക്കാ​ന്‍ പ്ര​ധാ​ന കാ​ര​ണം.മി​ക​ച്ച കോ​ളെ​ജു​ക​ളി​ല്‍ പ​ഠി​ച്ചി​റ​ങ്ങു​ന്ന​വ​ര്‍ക്കു പോ​ലും ന​ല്ല ശ​മ്ബ​ളം ന​ല്‍കാ​ന്‍ പ​ല വ​ന്‍കി​ട ക​മ്ബ​നി​ക​ളും മ​ടി​ക്കു​ന്നു​ണ്ട്. ബോ​ധ​പൂ​ര്‍വം വാ​യ്പ തി​രി​ച്ച​ട​ക്കാ​തി​രി​ക്കു​ന്നു​മു​ണ്ട്. ഈ​ടും മ​റ്റും ന​ല്‍കാ​ത്ത​തി​നാ​ല്‍ ഇ​ത് അ​വ​സ​ര​മാ​യി കാ​ണു​ന്ന​വ​രു​മു​ണ്ടെ​ന്ന് ബാ​ങ്കു​ക​ള്‍ പ​റ​യു​ന്നു.

Leave A Reply

Your email address will not be published.