Ultimate magazine theme for WordPress.

വിവാദ പ്രസ്​താവന : ലോക്​സഭയില്‍ മാപ്പുപറഞ്ഞ്​ കേ​​ന്ദ്രമന്ത്രി ഹെ​​ഗ്​​​ഡെ

0

ന്യൂ​​ഡ​​ല്‍​​ഹി: വിവാദ പ്രസ്​താവനയുടെ പേരില്‍ ലോക്​സഭയില്‍ മാപ്പുപറഞ്ഞ്​ കേ​​ന്ദ്രമന്ത്രി ഹെ​​ഗ്​​​ഡെ​.
ഭ​​ര​​ണ​​ഘ​​ട​​ന തി​​രു​​ത്തി എ​​ഴു​​ത്തുമെ​​ന്ന പരാമര്‍ശത്തിലാണ് അദ്ദേഹം മാപ്പു പറഞ്ഞ്ത്.​ ബി.ജെ.പി അ​​ധി​​കാ​​ര​​ത്തി​​ല്‍​​ വ​​ന്ന​​ത്​ ഭ​​ര​​ണ​​ഘ​​ട​​ന തി​​രു​​ത്തി എ​​ഴു​​താ​​നും മ​​ത​​നി​​ര​​പേ​​ക്ഷ​​ത എ​​ന്ന വാ​​ക്ക്​ അ​​തി​െ​ന്‍​റ ആ​​മു​​ഖ​​ത്തി​​ല്‍​​നി​​ന്ന്​ നീ​​ക്കം ചെ​​യ്യാ​​നു​​മാ​​ണെ​​ന്ന ഹെഗ്​ഡെയുടെ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിപക്ഷ പ്രതിഷേധമാണ്​ കഴിഞ്ഞ ദിവസം പാര്‍ലമെന്‍റി​​െന്‍റ ഇരുസഭകളിലുമുണ്ടായത്​. തുടര്‍ന്ന്​ അ​​ന​​ന്ത്​ കു​​മാ​​ര്‍ ഹെ​​ഗ്​​​ഡെ​​യു​​ടെ പ്ര​​സ്​​​താ​​വ​​​ന​​യോ​​ട്​ കേ​​ന്ദ്ര സ​​ര്‍​​ക്കാ​​റി​​ന്​ യോ​​ജി​​പ്പി​​ല്ലെ​​ന്ന്​ കേ​​ന്ദ്ര മ​​ന്ത്രി വി​​ജ​​യ്​​ ഗോ​​യ​​ല്‍ രാ​​ജ്യ​​സ​​ഭ​​യി​​ല്‍ അ​​റി​​യി​​ക്കുകയും ചെയ്​തു. ഇതെ തുടര്‍ന്നാണ്​ ത​​െന്‍റ പ്രസ്​താവനയില്‍ വിശദീകരണം നല്‍കാനും മാപ്പുപറയാനും ഹെഡ്​ഗെ തയാറായത്​.
”ത​​െന്‍റ പരാമര്‍ശത്തില്‍ പാര്‍ലമ​െന്‍റി​​െന്‍റ ഇരുസഭകളും സ്​തംഭിക്കുന്ന അവസ്ഥയാണുണ്ടായത്​. ഭരണഘടനയും പാര്‍ലമ​െന്‍റും തനിക്ക്​ സര്‍വ്വപ്രധാനമാണ്​. ഇന്ത്യന്‍ ഭരണഘടനയെയും ബാബാ സാഹേബ്​ അബേദ്​കറെയും താന്‍ അങ്ങേ​യറ്റം ബഹുമാനിക്കുന്നു. ഭരണഘടനയെ ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ശക്തമായി പ്രതികരിക്കും”^ അനന്ത്​ കുമാര്‍ ഹെഗ്​ഡെ പറഞ്ഞു.
എന്നാല്‍ ഹെഡ്​ഗെയുടെ വിശദീകരണത്തില്‍ കോണ്‍ഗ്രസ്​ നേതാവ്​ മല്ലാികാര്‍ജുന ഖാര്‍ഗെ അതൃപ്​തി പ്രകടിപ്പിച്ചു. തുടര്‍ന്ന്​ അനന്ത്​ കുമാര്‍ സഭയില്‍ ക്ഷമാപണം നടത്തുകയായിരുന്നു. ത​​െന്‍റ പ്രസ്​താവന ആരുടെയെങ്കിലും വികാരത്തെ മുറിവേല്‍പ്പിച്ചുവെങ്കില്‍ ക്ഷമാപണം നടത്തുവെന്ന്​ ഹെഗ്​ഡെ സഭയില്‍ അറിയിച്ചു .

Leave A Reply

Your email address will not be published.