Ultimate magazine theme for WordPress.

ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് നേരെ പൊലീസ് ആക്രമണം

0

കോഴിക്കോട്: കോഴിക്കോട് മിഠായി തെരുവില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് നേരെ പൊലീസ് ആക്രമണം നടന്നതായി റിപ്പോര്‍ട്ട്‌. താജ് റോഡില്‍ വെച്ച്‌ ട്രാന്‍സ്ജെന്‍ഡറുകളെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി ഉയരുന്നത്.ട്രാന്‍സ്ജെന്‍ഡറുകളായ അഞ്ചുപേരെയാണ് ഇന്നലെ രാത്രി പത്തരയോടെ റോഡിലൂടെ നടന്നുപോകവെ പൊലീസ് അകാരണമായി മര്‍ദ്ദിച്ചത്. ട്രാന്‍സ്ജെന്‍ഡറുകളായ സുസ്മിക്കും ജാസ്മിനും കൈകള്‍ക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്.തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ ഇന്ന് നൃത്തം അവതരിപ്പിക്കേണ്ടതിനാല്‍ അതിനുള്ള ഒരുക്കങ്ങള്‍ നടത്തി തിരിച്ചുപോകവെയാണ് പൊലീസ് മര്‍ദിച്ചതെന്ന് ഇവര്‍ പറഞ്ഞു. തങ്ങള്‍ക്ക് രാത്രി സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്യം നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

.

Leave A Reply

Your email address will not be published.