Ultimate magazine theme for WordPress.

ബ്ലേഡ് മാഫിയ തലപൊക്കി,കേരളം വീണ്ടും പലിശക്കാരുടെ കൈകളിലേക്കോ?

0

തിരുവനന്തപുരം:കൊല്ലം,കൊച്ചി,ആലപ്പുഴ,കോട്ടയം,തിരുവനന്തപുരം ജില്ലകളിലും സമീപ പ്രദേശങ്ങളിലും ആണ് കൊള്ളപ്പലിശക്കാർ വീണ്ടും തലപൊക്കിയിരിക്കുന്നത്.

കൊള്ളാപ്പലിശക്കാർക്കെതിരെ വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണ് ഇതിനെതിരെ നടപടിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഇതിനെതുടർന്ന് കൊച്ചി റേഞ്ച് ഐജി പി വിജയന്റെ നേതൃത്വത്തിൽ നടന്ന ‘ഓപ്പറേഷന്‍ ബ്ലേഡ്’ റെയ്ഡില്‍ എറണാകുളം ജില്ലയില്‍ മൂന്ന് പേര്‍ക്കെതിരെയാണ് പരിശോധനയെ തുടര്‍ന്ന് പൊലീസ് കേസെടുത്തത്. ഇടുക്കിയില്‍ ആറ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയത്ത് മുപ്പത്തിരണ്ട് ഇടങ്ങളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ പതിനൊന്ന് പേര്‍ക്കെതിരെ കേസെടുത്തു. ഇരുപത്തിനാലോളം കൊള്ളപലിശക്കാര്‍ ആലപ്പുഴയില്‍ മാത്രം പിടിയിലായി.

വളരെ രഹസ്യമായി ചില ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം അറിയാമായിരുന്ന ഈ റെയ്ഡിൽ ലോക്കൽ സ്റ്റേഷനിലെ സബ്ബ് ഇൻസ്‌പെക്ടർ,മറ്റ് ഉദ്യോഗസ്‌ഥർ തുടങ്ങിയവർ രാവിലെ പരിശോധന തുടങ്ങിയതിനു ശേഷമാണ് വിവരം മാധ്യമങ്ങൾ അറിയുന്നത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയുടെ പ്രത്യേക താല്പര്യപ്രകാരം നടപ്പിലാക്കിയ ഓപ്പറേഷൻ കുബേര പ്രകാരം സംസ്ഥാനത്തൊട്ടാകെ നടന്ന റെയ്ഡുകളില്‍ 3,240 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് ക്രൈംറെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. സംസ്ഥാനത്തൊട്ടാകെ കേസുകളിലായി 2,032 പ്രതികള്‍ അറസ്റ്റിലുമായി.കോൺഗ്രസ്സിലെ തന്നെ പ്രമുഖർ ഓപ്പറേഷൻ കുബേരയിൽ കുടുങ്ങിയതിനാൽ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ പകുതിപോലും എവിടെയുമെത്തിയിട്ടില്ല. എന്നാല്‍ പുതിയ സംസ്ഥാന സർക്കാർ അധികാരത്തിലേറിയ ശേഷവും പരാതികളുയര്‍ന്നെങ്കിലും ഒരു നടപടിയുമില്ലെന്നതാണ് യാഥാർഥ്യം. തിരുവനന്തപുരം നഗരത്തിൽ മീറ്റർ പലിശക്കാർ സജീവമായതായാണ് ഇബിഎം ന്യൂസിന് കിട്ടിയ വിവരം.

-ഷിബു ബാബു

Leave A Reply

Your email address will not be published.