Ultimate magazine theme for WordPress.

പാര്‍ട്ടി സമ്മേളനങ്ങളില്‍ വി.എസ് അച്യുതാനന്ദന് വിലക്ക്

0

ആലപ്പുഴ: സിപിഎം പാര്‍ട്ടി സമ്മേളനങ്ങളില്‍ അച്യുതാനന്ദന് വിലക്ക്. സിപിഎമ്മിന്റെ 14 ജില്ലാ സമ്മേളനങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കുന്നുണ്ടെങ്കിലും വി.എസിനെ ഒരിടത്തു പോലും ക്ഷണിച്ചിട്ടില്ല. വിഭാഗീയതയുടെ പേരില്‍ വി.എസ് അച്യുതാനന്ദനെ ജില്ലാസമ്മേളനങ്ങളില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയെന്ന പരാതിയുമായി കേന്ദ്രനേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഏകവ്യക്തിയായ വി.എസ് അച്യുതാനന്ദന്‍ സമ്മേളനങ്ങളുടെ ചിത്രത്തില്‍ തന്നെയില്ല. സിപിഎം ജില്ലാസമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ച വയനാട്, തൃശൂര്‍ ജില്ലാസമ്മേളനങ്ങളില്‍ വി.എസിനെ പൂര്‍ണമായി ഒഴിവാക്കി. വി.എസ് അച്യുതാനന്ദന്റെ പ്രവര്‍ത്തനമേഖലയായി തിരുവനന്തപുരം ജില്ലാസമ്മേളനത്തിലും ജന്മനാടായ ആലപ്പുഴയിലെ ജില്ലാസമ്മേളനത്തിലും വി.എസിന്റെ സ്വന്തം മണ്ഡലമായ മലമ്ബുഴ സ്ഥിതി ചെയ്യുന്ന പാലക്കാട് ജില്ലയിലെ പാര്‍ട്ടി സമ്മേളനത്തില്‍ പോലും വി.എസിനെ നിലവിലെ നേതൃത്വം ക്ഷണിച്ചില്ല. ചുരുക്കത്തില്‍ ഒരു ജില്ലാസമ്മേളനത്തില്‍ പോലും പാര്‍ട്ടി സ്ഥാപകനേതാവായ വി.എസിനെ നിലവിലെ നേതൃത്വത്തിന് വേണ്ടെന്ന് ചുരുക്കം.
സംസ്ഥാന ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയും സിപിഎം കേന്ദ്രകമ്മറ്റി അംഗവുമായി വി.എസ് അച്യുതാനന്ദനെ പാര്‍ട്ടിയുടെ ജില്ലാസമ്മേളനങ്ങളില്‍ നിന്ന് പൂര്‍ണമായും വെട്ടിനിരത്തിയത് വിഭാഗീയത മൂലമാണെന്ന് വി.എസ് പക്ഷം ആരോപിക്കുന്നു. 1964ല്‍ സിപിഐ പിളര്‍ന്ന് സിപിഎം രൂപീകരിച്ചപ്പോള്‍ അതിനു നേതൃത്വം നല്‍കിയ വ്യക്തിയാണ് വി.എസ് അച്യുതാനന്ദന്‍. പുന്നപ്ര-വയലാര്‍ സമരസേനാനിയായ വി.എസ് രാജ്യത്തെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രധാന കമ്യൂണിസ്റ്റ് നേതാക്കളിലൊരാളാണ്. കേന്ദ്രകമ്മറ്റി അംഗം കൂടിയായ വി.എസ് അച്യുതാനന്ദനെ പാര്‍ട്ടി സമ്മേളനങ്ങളില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ കേന്ദ്രകമ്മറ്റിക്ക് പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് വി.എസ് അനുകൂലികള്‍.

Leave A Reply

Your email address will not be published.