Ultimate magazine theme for WordPress.

മുംബൈ തീപിടുത്തം : വിവാദ പ്രസ്താവനയുമായി ഹേമമാലിനി

0

മുംബൈ: മുംബൈ തീപിടുത്തം സംബന്ധിച്ച് വിവാദ പ്രസ്താവനയുമായി ഹേമമാലിനി രംഗത്ത്.മുംബൈയില്‍ കെട്ടിടത്തിന് തീ പിടിച്ച്‌ 15 പേര്‍ വെന്തു മരിക്കാനിടയായത് നഗരത്തിലെ ജനസംഖ്യാ വര്‍ദ്ധനവ് കാരണമാണെന്ന നടി ഹേമമാലിനിയുടെ പ്രസ്താവന വിവാദമാകുന്നു. തീപിടുത്തത്തില്‍ മരിച്ചവരില്‍ പന്ത്രണ്ടു പേരും ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളായിരുന്നു.സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് യാതൊരു വീഴ്ചയുമില്ലെന്നും അവര്‍ തങ്ങളുടെ ജോലി നന്നായിത്തന്നെ ചെയ്തുവെന്നുമായിരുന്നു ഹേമമാലിനിയുടെ പ്രതികരണം. ‘നഗരത്തിലെ അനിയന്ത്രിതമായ ജനപ്പെരുപ്പമാണ് തീപിടുത്തമുണ്ടാകാനും ആളുകള്‍ മരിക്കാനും കാരണമായത്. ഇവിടെ ജനസംഖ്യ വല്ലാതെ പെരുകുകയാണ്.’ ഹേമമാലിനി പറഞ്ഞു.ഓരോ നഗരത്തിനും ജനസംഖ്യയുടെ കാര്യത്തില്‍ ഒരു പരിധി തീരുമാനിക്കണമെന്നും ആ പരിധി കഴിഞ്ഞാല്‍ പിന്നീട് വരുന്ന ആളുകളെ മറ്റ് നഗരങ്ങളിലേക്ക് പറഞ്ഞുവിടണമെന്നും ഹേമമാലിനി പ്രതികരിച്ചു.

Leave A Reply

Your email address will not be published.