Ultimate magazine theme for WordPress.

‘നൈജീരിയന്‍ തടവുകാരായ ഇന്ത്യക്കാരെ മോചിപ്പിച്ചു’-സുഷമ സ്വരാജ്​

0

ന്യൂഡല്‍ഹി:നൈജീരിയന്‍ തടവുകാരായ ഇന്ത്യക്കാരെ മോചിപ്പിച്ചു. നൈജീരിയന്‍ ​അധികൃതരുടെ കസ്​റ്റഡിയിലായിരുന്ന നാല്​ ഇന്ത്യക്കാരെ മോചിപ്പിച്ചതായി വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്​. നാല്​ പേരില്‍ രണ്ടുപേര്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ്​ നടപടി. നൈജീരിയന്‍ അധികൃതര്‍ തങ്ങളെ പിടികൂടി മൂന്നുമാസമായി കസ്​റ്റഡിയില്‍ വച്ചിരിക്കുകയാണെന്ന്​ വ്യാസ്​ യാദവ്​ സുഷമ സ്വരാജിനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ്​ ഇവരുടെ മോചനത്തിന്​ വഴിവെച്ചത്​.ക്യാപ്​റ്റന്‍ അതുല്‍ ശര്‍മ, സുധീര്‍ കുമാര്‍, ബല്‍വിന്ദര്‍ ശര്‍മ, വ്യാസ്​ യാദവ്​ എന്നിവ രെ സുരക്ഷിതമായി ഇന്ത്യയിലേക്ക്​ കൊണ്ടു വരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്​. നൈജീരിയയിലെ ഇന്തയന്‍ ഹൈകമ്മീഷണര്‍ ബി.എന്‍ റെഡ്​ഢിയുടെ പരിശ്രമത്തെ താന്‍ അഭിനന്ദിക്കുന്നു.

Leave A Reply

Your email address will not be published.