Ultimate magazine theme for WordPress.

രഞ്ജി ഫൈനല്‍: ഡല്‍ഹി 295ന് പുറത്ത്

0

രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ മാസ്മരിക പ്രകടനവുമായി വിദര്‍ഭ പേസര്‍ രജ്നീഷ് ഗുര്‍ബാനി. മാരക ഫോമില്‍ കളിക്കുന്ന ഗുര്‍ബാനി ഹാട്രിക്കുള്‍പ്പെടെ ആറു വിക്കറ്റുകളാണ് ഗുര്‍ബാനി സ്വന്തമാക്കിയത്. ഡല്‍ഹിയുടെ ഡല്‍ഹിയുടെ ഒന്നാമിന്നിങ്സ് ഗുര്‍ബാനി 295 റണ്‍സില്‍ അവസാനിച്ചു. 24.4 ഓവറില്‍ എട്ടു മെയ്ഡനടക്കം 59 റണ്‍സ് വഴങ്ങിയാണ് ഗുര്‍ബാനി ആറു പേരെ പുറത്താക്കിയത്. ഒന്നാമിന്നിങ്സ് ബാറ്റിങ് ആരംഭിച്ച വിദര്‍ഭ 48 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തിട്ടുണ്ട്.

ഡല്‍ഹിക്കായി സെഞ്ച്വറി നേടി ധ്രുവ് ഷോറെയുടെ (145) അടക്കം വിക്കറ്റുകള്‍ ഗുര്‍ബാനിക്കായിരുന്നു. രണ്ടു വിക്കറ്റെടുത്ത ആദിത്യ തകാരെ ഗുര്‍ബാനിക്കു പിന്തുണ നല്‍കി. ആറു വിക്കറ്റിന് 271 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് തുടങ്ങിയ ഡല്‍ഹിക്ക് 24 റണ്‍സ് കൂട്ടിച്ചേര്‍ക്കാനേ സാധിച്ചുള്ളൂ. ഗുര്‍ബാനിയുടെ ഹാട്രിക്ക് ഡല്‍ഹിയുടെ പ്രതീക്ഷകള്‍ ഇല്ലാതാക്കി.

Leave A Reply

Your email address will not be published.