പൗരത്വ നിയമം ശിരസാവഹിക്കണമെന്നു കല്‍പ്പിക്കുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്കു ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്താദ്യമായി പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് നിയസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയത്തില്‍ ബി.ജെ.പി അംഗം ഒ.രാജഗോപാല്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. വിവിധ കക്ഷിനേതാക്കളും മന്ത്രിമാരുമടക്കം 19പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയെന്ന ഒറ്റക്കാരണത്താല്‍ പൗരത്വ നിയമം ശിരസാവഹിക്കണമെന്നു കല്‍പ്പിക്കുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്കു ചേര്‍ന്നതല്ലെന്നും പൗരത്വത്തിന് ഏതെങ്കിലും മതവിഭാഗങ്ങള്‍ക്ക് നിയന്ത്‌റണവും ഏതെങ്കിലും വിഭാഗത്തിന് കൂടുതല്‍ പരിഗണനയും നല്‍കിയാല്‍ രാജ്യത്തിന്റെ മതേതര ഭാവം നഷ്ടപ്പെടും.

ഭരണഘടനയും അതിന്റെ അന്തഃസത്തയുമാണ് പരമപ്രധാനം. അതിന് മുകളില്‍ ഒരു നിയമത്തിനും സ്ഥാനം നല്‍കാനാവില്ല. ഇതിലേക്കുള്ള പ്രയാണത്തിലെ ഒരു ചുവടുവയ്പാണ് കേരളത്തിലെ രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവച്ചുകൊണ്ടുള്ള ഒരുമയും ഈ പ്രമേയമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജാതിക്കും മതത്തിനും അതീതമായി ജനം പ്രക്ഷോഭത്തിലാണ്.

4 രാഷ്ട്രത്തലവന്മാര്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. വിവിധ രാജ്യങ്ങള്‍ ഇന്ത്യയ്ക്കെതിരെ പ്രമേയം പാസാക്കി. ഐക്യരാഷ്ട്രസഭയും അപലപിച്ചു. പൗരത്വ നിയമത്തിന്റെ സ്ഥാനം അറബിക്കടലിലാണെന്നും അതിനാല്‍ പൗരത്വ നിയമത്തിനെതിരെ താന്‍ സുപ്രീംകോടതിയില്‍ നല്‍കിയ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷി ചേരണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചെന്നിത്തല പറഞ്ഞു.

മതനിരപേക്ഷതയെയും ഐക്യത്തെയും തകര്‍ക്കാന്‍ നീക്കങ്ങളുണ്ടാകുമ്പോള്‍ കേരളം എങ്ങനെ പ്രതികരിക്കുന്നുവെന്നു വ്യക്തമാക്കുന്നതാണ് ഈ പ്രമേയമെന്നും ഇത് പാസാക്കുന്നതിലൂടെ നിയമസഭയുടെ അന്തസ് ഉയര്‍ന്നിരിക്കുകയാണെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറയുന്നു.

“പൗരത്വ നിയമത്തെ പറ്റിയുള്ള ആശങ്കകള്‍ പരിഹരക്കേണ്ടതുണ്ട്. ആശങ്കകള്‍ വര്‍ദ്ധിക്കുന്നതിനാലാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ പൗരത്വ രജിസ്റ്ററും അതിനുതകുന്ന വിവരങ്ങള്‍ ശേഖരിക്കാനുള്ള ദേശീയ ജനസംഖ്യാ രജിസ്റ്ററും തയ്യാറാക്കുന്നത് നിറുത്തിവയ്ക്കാന്‍ തീരുമാനിച്ചത്. സാധാരണ സെന്‍സസ് പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ സഹകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.”

Comments are closed.