നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന പ്ളാസ്റ്റിക് ഇന്ന് മുതല്‍ നിരോധിക്കപ്പെട്ടു
തിരുവനന്തപുരം: പ്ലാസ്റ്റിക് മാലിന്യ മുക്ത കേരളം എന്ന ലക്ഷ്യവുമായി നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന പ്ളാസ്റ്റിക് ഇന്ന് മുതല്‍ നിരോധിക്കപ്പെട്ടിരിക്കുകയാണ്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളെ ഉപേക്ഷിച്ചുകൊണ്ട് വ്യാപാരികളുടെ എതിര്‍പ്പുണ്ടെങ്കിലും നിരോധനത്തില്‍ നിന്നു പിന്നോട്ടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
പ്ളാസ്റ്റിക് സംസ്കരിക്കാന്‍ ഇനി സര്‍ക്കാര്‍ സംവിധാനമുണ്ടാകില്ല. പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞാല്‍ ക്രിമിനല്‍ കുറ്റമാകും. തുടര്‍ന്ന് പ്ളാസ്റ്റിക് നിര്‍മാണവും വില്പനയും ഉപയോഗവും നിരോധിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്.
Comments are closed.