രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ 102 ലക്ഷം കോടിയുടെ ബൃഹദ് പദ്ധതികള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: 202425ല്‍ ഇന്ത്യയെ അഞ്ച് ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സാമ്പത്തിക വ്യവസ്ഥയാക്കി മാറ്റുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയത്തിന്റെ ഭാഗമാ202425ല്‍ ഇന്ത്യയെ അഞ്ച് ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സാമ്പത്തിക വ്യവസ്ഥയാക്കി മാറ്റുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയത്തിന്റെ ഭാഗമായി പുതുവര്‍ഷ സമ്മാനമായി രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ 102 ലക്ഷം കോടിയുടെ ബൃഹദ് പദ്ധതികള്‍ പ്രഖ്യാപിച്ചു.

തുടര്‍ന്ന് അഞ്ച് വര്‍ഷം കൊണ്ട് പദ്ധതികള്‍ നടപ്പാക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. ജലസേചനം, ഗ്രാമവികസനം എന്നിവയ്ക്ക് 7.7ലക്ഷം കോടിയും വ്യവസായ വികസനത്തിന് 3.07 ലക്ഷം കോടിയും ബാക്കിയുള്ളത് കൃഷിക്കും പൊതുവികസന പദ്ധതികള്‍ക്കുമായാണ് വിനിയോഗിക്കുക.

ഇതില്‍ എക്‌സ്പ്രസ് ഹൈവേ, നാഷണല്‍ പവര്‍ ഗ്രിഡ് തുടങ്ങിയ നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ് ലൈന്‍ (എന്‍.ഐ.പി ) പദ്ധതികള്‍ക്കായി 42 ലക്ഷം കോടി മാറ്റിവച്ചിട്ടുണ്ട്. ഇതില്‍ പകുതിയോളം പദ്ധതികള്‍ ഇപ്പോള്‍ പുരോഗമിക്കുന്നുണ്ട്. അതിനായി നിര്‍വഹണത്തിന് സാമ്പത്തിക കാര്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കര്‍മ്മസമതിയും രൂപീകരിച്ചിരിക്കുകയാണ്.

Comments are closed.