പൗരത്വ ഭേദഗതി ഇന്ന് മുസ്ലീം സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സംയുക്ത പ്രതിഷേധ റാലി

കൊച്ചി: പൗരത്വ ഭേദഗതിനിയമത്തില്‍ പ്രതിഷേധിച്ച് പൗരത്വ രജിസ്റ്ററും, പൗരത്വ ഭേദഗതി നിയമവും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ മുസ്ലീം സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സംയുക്ത പ്രതിഷേധ റാലി നടക്കുന്നു.

നെഹ്‌റു സ്റ്റേഡിയം പരിസരത്ത് നിന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് ചെറുജാഥകള്‍ സമ്മേളന നഗരിയിലേക്ക് എത്തുന്നത്. അതിനുശേഷം വിവിധ മുസ്ലീം സംഘടന നേതാക്കളും, മതനേതാക്കളും ചേരുന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷനും നടക്കും.

Comments are closed.