നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി ഇന്ന് എറണാകുളം പ്രത്യേക കോടതി പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തെളിവുകളില്ലെന്ന എട്ടാം പ്രതിയായ ദിലീപിന്റെ വാദത്തെത്തുടര്‍ന്ന് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വാദം തുടരുന്നതാണ്.
നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയങ്ങള്‍ ഹര്‍ജിയില്‍ ഉള്ളതിനാല്‍ അടച്ചിട്ട മുറിയിലാണ് എറണാകുളം പ്രത്യേക കോടതി ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹര്‍ജി പരിഗണിക്കുന്നത്. എന്നാല്‍ ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന് റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്.
Comments are closed.