മധ്യപ്രദേശില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകര്‍ന്നുവീണ് ആറു പേര്‍ മരിച്ചു

ഇന്‍ഡോര്‍: ഇന്‍ഡോറിലെ പടല്‍പാനി മേഖലയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു. ബിസിനസുകാരനായ പുനീത് അഗര്‍വാളും കുടുംബവും കയറിയ താത്കാലികമായി ക്രമീകരിച്ചിരുന്ന ലിഫ്റ്റ് തകര്‍ന്നു വീഴുകയും ശബ്ദം കേട്ട് ഓടികൂടിയവര്‍ ഇവരെ സമീപമുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിധി അഗര്‍വാള്‍(40) ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ നടക്കുകയാണ്.

Comments are closed.