47 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന രണ്ടാംലോക കേരളസഭ ഇന്ന് തുടങ്ങും

തിരുവനന്തപുരം: സംവദിക്കാം മുന്നേറാം എന്ന മുദ്രാവാക്യവുമായി ചേരുന്ന രണ്ടാംലോക കേരളസഭ ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. ജനപ്രതിനിധികള്‍ ഉള്‍പ്പടെ 351 അംഗങ്ങളുള്ള സഭ മൂന്ന് ദിവസമാണുള്ളത്.47 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ 47 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുമ്പോള്‍ പ്രതിപക്ഷം പങ്കെടുക്കില്ല.

നവകേരളസൃഷ്ടിക്ക് പ്രവാസികളുടെ പങ്ക് ചര്‍ച്ച ചെയ്യുന്ന പ്രധാനവിഷയമാകുമ്പോള്‍ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളിന്റെ നവീകരണം ധൂര്‍ത്താണെന്നാരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിക്കുകയാണ്. സഭയില്‍ നിന്ന് യുഡിഎഫ് അംഗങ്ങള്‍ രാജിവെച്ചു. 9 കോടിയാണ് ചെലവായത്. തുടര്‍ന്ന് സമ്മേളനത്തിന്റെ സ്ഥിരം വേദിയുടെ നവീകരണത്തെച്ചൊല്ലിയാണ് ഇപ്പോള്‍ തര്‍ക്കം നടക്കുന്നത്.

Comments are closed.