തമിഴ്നാട് കോണ്‍ഗ്രസ് നേതാവ് നെല്ലൈ കണ്ണനെതിരെ പ്രക്ഷോഭവുമായി തമിഴ്നാട് ബിജെപി
ചെന്നൈ : ന്യൂനപക്ഷ വിഭാഗം മോഡിയേയും അമിത്ഷായെയും കൊന്നുകളയണം എന്ന് എസ്ഡിപിഐ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു നടത്തിയ പ്രസംഗത്തില്‍ തമിഴ്നാട് കോണ്‍ഗ്രസ് നേതാവ് നെല്ലൈ കണ്ണനെതിരെ പ്രക്ഷോഭവുമായി തമിഴ്നാട് ബിജെപി രംഗത്തെത്തിയിരിക്കുകയാണ്.
ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയുടെ പരാതിയെ തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എതിരെ പ്രസംഗിച്ച സംഭവത്തില്‍ കണ്ണനെതിരെ പോലീസ് കേസെടുത്തത്.
പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് അമിത് ഷാ ആണെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അവസാനിപ്പിക്കുമെന്നാണ് കരുതിയത്. എന്നാല്‍, ആരും അത് ചെയ്യുന്നില്ലെന്നും നെല്ലൈ കണ്ണന് പ്രസംഗത്തില്‍ പറയുകയായിരുന്നു.
Comments are closed.