കശ്മീരില്‍ മൊബൈല്‍ , ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ പുനഃസ്ഥാപിച്ചു

ന്യുഡല്‍ഹി: കശ്മീരില്‍ 150 ദിവസത്തിനു ശേഷം എസ്.എം.എസ് സംവിധാനം ചൊവ്വാഴ്ച രാത്രി മുതല്‍ പുനഃസ്ഥാപിച്ചു. തുടര്‍ന്ന് മൊബൈല്‍ , ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് ഇളവ് നല്‍കി. കശ്മീര്‍ താഴ്വരയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം അനുവദിക്കുമെന്നും വിദ്യാര്‍ത്ഥികള്‍, കരാറുകാര്‍, ടൂര്‍ ഓപറേറ്റര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

ആറു ലക്ഷത്തോളം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ബി.എസ്.എന്‍.എല്‍ ലാന്‍ഡ്ലൈന്‍ സെപ്തംബര്‍ അഞ്ചു മുതലും എല്ലാ കമ്പനികളുടെയും പോസ്റ്റ് പെയ്ഡ് മൊബൈല്‍ സര്‍വീസുകള്‍ ഒക്ടോബര്‍ 14 മുതലും പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൂടാതെ ജനുവരി ഒന്നു മുതല്‍ ജമ്മു കശ്മീരില്‍ ടോള്‍ പോസ്റ്റുകള്‍ സ്ഥാപിക്കുമെന്നും ആസൂത്രണ വികസന വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാള്‍ വ്യക്തമാക്കി. ജമ്മു കശ്മീര്‍ ലെവി ടോള്‍ ആക്ട് 1935 പ്രകാരം എല്ലാ ഇറക്കുമതി, കയറ്റുമതികള്‍ക്കും നികുതി ഏര്‍പ്പെടുത്തുകയാണ്.

Comments are closed.