ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര കലാല്‍ മേഖലയില്‍ ബുധനാഴ്ച പുലര്‍ച്ചെ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. ആരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും പാകിസ്താനി ഭീകരരാണെന്നാണ് വിവരം.

കലാല്‍ മേഖലയില്‍ പതിവ് പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം. അതേസമയം ഏറ്റുമുട്ടല്‍ തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂവെന്നും പ്രതിരോധ വക്താവ് ലഫ്.കേണല്‍ ദേവേന്ദ്രര്‍ ആനന്ദ് വ്യകത്മാക്കി.

Comments are closed.