പോസ്റ്റ് ഓഫീസില്‍ മോഷണം : മോഷണം പോയത് 487 രൂപ

ദില്ലി: ദില്ലിയിലെ മാനസരോവര്‍ പാര്‍ക്കിലെ പോസ്റ്റ് ഓഫീസിലാണ് മോഷണം. മോഷണം പോയത് 487 രൂപയാണ്. പണം വെയ്ക്കുന്ന സേഫിന് പുറകിലെ ഭിത്തിയില്‍ ദ്വാരമിട്ടാണ് കള്ളന്‍ അകത്തുകയറിയതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഓഫീസിലത്തിയ പോസ്റ്റ് മാസ്റ്ററാണ് സേഫ് തകര്‍ത്തിട്ടിരിക്കുന്നതായി പൊലീസില്‍ അറിയിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ പോസ്റ്റ് ഓഫീസ് അടച്ചിരുന്നെന്നും പോസ്റ്റ് മാസ്റ്റര്‍ പറഞ്ഞു.

ഭിത്തിക്ക് 15 ഇഞ്ചോളം കട്ടിയുണ്ടെന്നും ഇതില്‍ ദ്വാരമുണ്ടാക്കാന്‍ ഏകദേശം ഒരുമണിക്കൂറെങ്കിലും എടുത്തിട്ടുണ്ടാകുമെന്നുമാണ് പൊലീസ് നിഗമനം. പോസ്റ്റ് ഓഫീസുകളില്‍ വലിയ പണം ഉണ്ടാകുമെന്ന് കരുതിയാണ് മോഷ്ടാവിനെ പോസ്റ്റ് ഓഫീസില്‍ കയറാന്‍ പ്രേരിപ്പിച്ചതെന്നും സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പ്രതിയെ വൈകാതെ പിടികൂടുമെന്നും ഒന്നിലധികം പ്രതികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Comments are closed.