കോണ്‍സ്റ്റബിളിന്റെ കാര്‍ മോഷ്ടിച്ച എസ്‌ഐ പൊലീസ് അറസ്റ്റിലായി

ലക്‌നൗ: കോണ്‍സ്റ്റബിളിന്റെ കാര്‍ മോഷ്ടിച്ച സസ്‌പെന്‍ഷനിലായ എസ്‌ഐയെ മൊറാദാബാദില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഉന്നത ഉദ്യോഗസ്ഥനുമായി വാക്കുതര്‍ക്കം ഉണ്ടായതിനെ ചൊല്ലി സസ്‌പെന്‍ഷനിലിരിക്കെയാണ് സച്ചിന്‍ ദയാല്‍ എന്ന പൊലീസ് ഓഫീസറെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്.

അയാള്‍ നേരത്തേ സസ്‌പെന്‍ഷനിലാണ്. അയാള്‍ പൊലീസ് കോണ്‍സ്റ്റബിളിന്റെ കാര്‍ മോഷ്ടിച്ചു. പൊലീസ് തടയുന്നതിനിടെ അയാള്‍ക്ക് അപകടം സംഭവിച്ചിരുന്നു. സച്ചിനെ അറസ്റ്റ് ചെയ്യുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. അതേസമയം താന്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും അത്തരക്കാര്‍ ഇതുപോലെയൊക്കെ ചെയ്യുമെന്നുമായിരുന്നു പ്രതി സച്ചിന്‍ ദയാല്‍ പറഞ്ഞത്.

Comments are closed.