ഓഹരിവിപണി നഷ്‌ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: ഓഹരിവിപണി 304.26 പോയിന്റ് നഷ്ടത്തില്‍ 41253.65 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 87.40 പോയിന്റ് നഷ്ടത്തില്‍ 12168.45 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.

ബാങ്കിങ്, ഓട്ടോ, ഐ.ടി. മേഖലകളാണ് നഷ്ടത്തിലായിരുന്നത്. ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹീറോ മോട്ടോര്‍ കോര്‍പ്, എച്ച്.ഡി.എഫ്.സി, ടി.സി.എസ്, ഐ.സി.ഐ.സി.ബാങ്ക്, എം ആന്‍ഡ് എം, എന്നിവ നഷ്ടത്തിലും അതേസമയം എന്‍.ടി.പി.സി, സണ്‍ ഫാര്‍മ, ഒ.എന്‍.ജി.സി, എന്നിവ നേട്ടത്തിലുമായിരുന്നു.

Comments are closed.